Image

ഗാല്‍വേ ഇന്‍ഡ്യന്‍സ് ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ്: ഗാല്‍വേ ടൈറ്റന്‍സ് ചാമ്പ്യന്മാരായി

Published on 28 March, 2023
 ഗാല്‍വേ ഇന്‍ഡ്യന്‍സ് ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ്: ഗാല്‍വേ ടൈറ്റന്‍സ് ചാമ്പ്യന്മാരായി

 


ഡബ്ലിന്‍: ഗാല്‍വേ ഇന്ത്യന്‍സ് ക്രിക്കറ്റ്ക്ലബ് സെന്റ് മേരീസ് കോളേജ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടത്തിയ പ്രഥമ ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ തുവാം ഗൈഗേഴ്‌സിനെ
ഫൈനലില്‍ പരാജയപ്പെടുത്തി ഗാല്‍വേ ടൈറ്റന്‍സ് ചാമ്പ്യന്മാരായി .

അയര്‍ലന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പതിനെട്ടു ടീമുകള്‍ പങ്കെടുത്ത രണ്ടു ദിവസമായി നടത്തപ്പെട്ട ക്രിക്കറ്റ് മാമാങ്കത്തില്‍ കാണികളായി നിരവധി ക്രിക്കറ്റ് പ്രേമികള്‍ സന്നിഹിതരായിരുന്നു . ആവേശകരമായ ഫൈനലില്‍ ടൈറ്റന്‍സ് മുന്നോട്ടു വയ്ച്ച 6 ഓവറില്‍ 119 എന്ന സ്‌കോര്‍ ലക്ഷ്യമാക്കി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടുവും ടൈഗേഴ്സിന് 106 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.


സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും വലിയ ക്യാഷ് അവാര്‍ഡായി 1000യൂറോയും എവര്‍റോളിങ് ട്രോഫിയും വിജയികള്‍ക്ക് ലഭിച്ചു റണ്ണേഴ്സ് അപ്പിന് 500യൂറോ ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിച്ചു. മികച്ച കളിക്കാരനായി ടൈറ്റന്‍സിന്റ്റെ 'വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടു.

ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോന്‌സര്‍സ് ആയ ഏഷ്യലാന്‍ഡ് ഗാല്‍വേ ,കറി ആന്‍ഡ് സ്പൈസ് ഗാല്‍വേ മാനേജ്‌മേന്റ്റ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

ജെയ്‌സണ്‍ കിഴക്കേയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക