Image

കുവൈറ്റില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ തീയറ്ററിലേക്ക്

Published on 28 March, 2023
 കുവൈറ്റില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ തീയറ്ററിലേക്ക്

 

കുവൈറ്റ്: കുവൈറ്റില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയായ ഒറ്റയാന്‍ തീയറ്ററിലേക്ക്. നിഷാദ് കാട്ടൂര്‍ ആണ് ചിത്രത്തിന്റെ ഗാനരചന, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു എന്നിവരാണ് നിര്‍മ്മാണം.

ജിനു വൈക്കത്ത് നായകനായ ചിത്രത്തില്‍, നിര്‍മാതാവായ ബലറാം തൈപ്പറമ്പില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

കുവൈറ്റിലെ മുപ്പത്തഞ്ചോളം മലയാളികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. സഹോദരന്റെ മരണത്തിന് കാരണക്കാരായവരോട് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ഒറ്റയാന്‍ പറയുന്നത്.

സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയില്‍ പ്രതികാരവും ത്രില്ലറും സസ്‌പെന്‍സും നിറഞ്ഞിരിക്കുന്നു.


സഹനിര്‍മാണം - ദീപ, ബിജു ഭദ്ര, ക്യാമറ - വിനുസ്‌നൈപ്പര്‍, എഡിറ്റിംഗ്, ഗ്രാഫിക്‌സ് - ബിജു ഭദ്ര, സംഗീതം - ബോണി കുര്യന്‍, പി.ജി.രാഗേഷ്, ആലാപനം - അന്‍വര്‍ സാദത്ത്, ബിജോയ് നിസരി, പശ്ചാത്തല സംഗീതം - ശ്രീരാഗ് സുരേഷ്, ആര്‍ട്ട് - റെനീഷ് കെ. റെനി, അനീഷ് പുരുഷോത്തമന്‍, മേക്കപ്പ് - പ്രവീണ്‍ കൃഷ്ണ, സൗണ്ട് ഡിസൈന്‍ - മുഹമ്മദ് സാലിഹ്, പ്രൊഡക്ഷന്‍ -സുനില്‍ പാറക്കപാടത്ത്, ദിപിന്‍ ഗോപിനാഥ്, ഗോകുല്‍ മധു, വഫ്ര ഷെറി, ഫിലിപ്പ് ജോയ്, അസോസിയേറ്റ് ഡയറക്ടര്‍ - ആദര്‍ശ് ഭൂവനേശ്, അസോസിയേറ്റ് ക്യാമറ -സിറാജ് കിത്ത്, സ്റ്റില്‍ - നിഖില്‍ വിശ്വ, അജിത് മേനോന്‍ ,പോസ്റ്റര്‍ ഡിസൈന്‍ - മിഥുന്‍ സുരേഷ്, പിആര്‍ഒ- അയ്മനം സാജന്‍


ജിനു വൈക്കത്ത്, ബലറാം തൈപ്പറമ്പില്‍, അഞ്ജു ജിനു, ഡോ. ദേവി പ്രീയ കൃഷ്ണകുമാര്‍ ,സീനു മാത്യൂസ്, ബിന്‍സ് അടൂര്‍, ഉണ്ണി മൈള്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അയ്മനം സാജന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക