ലണ്ടന്‍ : കേരളത്തില്‍ നിന്നും യുകെയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ലണ്ടനില്‍ 'നെറ്റ്വര്ക്കിംഗ് ഇവന്റ്' സംഘടിപ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ലണ്ടനിലെ സ്ട്രാറ്റ്ഫോര്‍ഡില്‍ 'നെറ്റ്വര്ക്കിംഗ് ഇവന്റ്' സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.
ലൗട്ടണ്‍ കൗണ്‍സില്‍ മുന്‍ മേയര്‍ ഫിലിപ്പ് എബ്രഹാം നെറ്റ്വര്ക്കിംഗ് ഇവന്റ് ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റര്‍ യൂത്ത് വിംഗ് ലീഡര്‍ നിധീഷ് കടയങ്ങന്‍ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഹാം കൗണ്‍സിലര്‍ ഇമാം ഹഖ്, ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍, യൂത്ത് വിങ് പ്രതിനിധികളായ എഫ്രേം സാം, അളക ആര് തമ്പി, അസ്ലം എം സാലി, ബിബിന്‍ ബോബച്ചന്, ജോണ്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഐഒസി വക്താവ് അജിത് മുതയില്‍ സ്വാഗതവും യൂത്ത് വിങ് ലീഡര്‍ വിഷ്ണുദാസ് കൃതജ്ഞതയും പറഞ്ഞു.
യുകെയിലെത്തി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ എടുത്ത 50 വര്‍ഷത്തെ അധ്വാനവും ജീവിതാനുഭവങ്ങളും ഉദ്ഘടകനായ ഫിലിപ്പ് എബ്രഹാം പങ്കുവെച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കൗണ്‍സിലര്‍ ഇമാം ഹഖ് യുകെയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തു.
യുകെയില്‍ വിദ്യാര്‍ത്ഥികളായി എത്തിയവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കാണാനാണമെന്നും പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രതിബദ്ധരായിരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ പറഞ്ഞു. അതിനായി ഐഒസി യുകെയുടെ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
നെറ്റ്വര്ക്കിംഗ് ഇവന്റില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ശക്തമായ പിന്തുണ വാദ്ഗാനം ചെയ്തു കൂടെചേര്‍ത്തു നിറുത്തുന്ന ഐഒസിയെ ഏറെ സ്നേഹത്തോടും ആദരവോടും കാണുന്നുവെന്നും അറിയിച്ചു. യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പതോളം പേര് പങ്കെടുത്തു