ബ്രാംപ്ടണ്‍: പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ പ്രചരണോദ്ഘാടനം മലയാളി വ്യവസായി ഡോ.എം.എ യൂസഫലി നിര്‍വഹിച്ചു.
വള്ളംകളിക്ക് നേതൃത്വം നല്കുന്ന ബ്രാംപ്ടണ്‍ മലയാളി സമാജത്തെയും ഭാരവാഹികളെയും യൂസഫലി അഭിനന്ദിച്ചു. പ്രവാസി മലയാളികള്‍ ഉറ്റുനോക്കുന്ന ഈ വള്ളംകളിയുടെ പ്രചരണോദ്ഘാടനം യൂസഫലി നേരിട്ടു നിര്‍വഹിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് സമാജം പ്രസിഡന്റ് കുര്യന് പ്രക്കാനം സെക്രട്ടറിമാരായ ബിനു ജോഷ്വായും ലതാ മേനോനും അറിയിച്ചു.
ഓഗസ്റ്റ് 19നാണ് ബ്രാംപ്ടണിലെ പ്രേഫസോസ് ലേയ്ക്കില്‍ വള്ളംകളി നടക്കുന്നത്. ഒരുക്കങ്ങള്‍ ആരംഭിച്ചതായി സമാജം ഓര്ഗണയിസിംഗ് സെക്രട്ടറി യോഗേഷ് ഗോപകുമാര്‍, സെക്രട്ടറി അരുണ്‍ ശിവരാമന് എന്നിവര്‍ അറിയിച്ചു. മനോജ് കരാത്തയാണ് വള്ളംകളിയുടെ മെഗാ സ്പോണ്സര്.