ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറൈന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുജിത്ത് കുമാര്‍ നൈതലത്തും വൈസ് പ്രസിഡന്റായി ഷീല കിഴുകണ്ടയിലും സെക്രട്ടറിയായി ബിനു തോമസിനെയും തെരഞ്ഞെടുത്തു.
അശ്വതി കരുവന്കണ്ടിയില് (ജോയിന്റ് സെക്രട്ടറി), പ്രഭ ഗുന്തര്‍ (ട്രഷറര്‍), ജെന്നിഫര്‍ ഷ്ളിഷ്റ്റിംഗ് (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കമ്മറ്റിയംഗങ്ങളായി മൈക്കിള്‍ കിഴുകണ്ടയില്‍, പ്രിന്‍സ് ജോസഫ്, അഖില്‍ വേലിക്കകത്ത്, റിഡോള് പുത്തന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് പുറമേ കൈരളി ഫെറൈന്റെ ഈസ്റ്റര്‍-വിഷു ആഘോഷവും നടത്തി. സെന്റ് ബോണിഫാറ്റിയൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ ബോളിവുഡ്, ശാസ്ത്രീയ നൃത്തങ്ങള്‍ ഉള്‍പ്പടെ രണ്ടുമണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ അരങ്ങേറി. മൈക്കിള്‍ കിഴുകണ്ടയില്‍ സ്വാഗതവും ബിനു തോമസ് നന്ദിയും പറഞ്ഞു.
ജോസ് കുമ്പിളുവേലില്‍