ലണ്ടന്‍: കോഴിക്കോട് കൂടരഞ്ഞി റിട്ടയേര്‍ഡ് അധ്യാപകന് തടത്തിപ്പറമ്പില്‍ റ്റി.കെ.മാത്യുവിന്റെ മകന് മനു സിറിയക്ക് മാത്യു(42) യുകെയില്‍ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിലെ ജീവനക്കാരനായ ഇദ്ദേഹം ഔദ്യോഗിക ആവശ്യത്തിനാണ് ലണ്ടനില്‍ എത്തിയത്. മൃതദ്ദേഹം നാട്ടിലേക്ക് അയക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
റിട്ടയേര്‍ഡ് അധ്യാപികയും കുടരഞ്ഞി കീരമ്പനാല്‍ കുടുംബാംഗവുമായ ഗ്രേസിയാണ് മാതാവ്. ഭാര്യ: മിഷോമി മനു, മക്കള്‍: നേവ, ഇവ, മിഖായേല്‍
വാര്‍ത്ത: അപ്പച്ചന് കണ്ണഞ്ചിറ