Image

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശനിയാഴ്ച

Published on 10 June, 2023
 അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശനിയാഴ്ച

 

ബര്‍മിംഗ്ഹാം: റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുകെയിലെ പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ബര്‍മിംഗ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും.

പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ റവ.ഫാ. മാത്യു വയലാമണ്ണില്‍ പങ്കെടുക്കും. ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക മിഷേല്‍ മോറന്‍ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ് ശുശ്രൂഷകളില്‍ പങ്കുചേരും.

2009ല്‍ ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ റവ. ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകള്‍, അഞ്ച് വയസുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ചല്‍ ഷെയറിംഗിനും സൗകര്യം എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്നുണ്ട്. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.

സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയില്‍ നിന്നും സോജിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനമായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്.

വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യരക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്‌സിഎം മിനിസ്ട്രിയുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം, ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.

 

കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിചല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകള്‍ക്കെതിരേ പ്രാര്‍ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ.ഷൈജു നടുവത്താനിയിലും എഎഫ്‌സിഎം യുകെ കുടുംബവും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ജോര്‍ജ് 07878 149670, ജോണ്‍സണ്‍ +44 7506 810177, അനീഷ് 07760 254700, ബിജുമോന്‍ മാത്യു 07515 368239.

കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍: ജോസ് കുര്യാക്കോസ് 074147 47573, ബിജുമോന്‍ മാത്യു 07515 368239.

അഡ്രസ്: Bethel Convention Centre, Kelvin Way, West Bromwich, Birmingham.

ബാബു ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക