Image

സ്റ്റീവനേജ് ഡേ'യില്‍ 'കേരളം' തിളങ്ങി; ചെണ്ടമേളത്തിനു താളം പിടിച്ചു വെള്ളക്കാര്‍, തിരുവാതിര 'മനോഹര'മെന്നും...

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 14 June, 2023
സ്റ്റീവനേജ് ഡേ'യില്‍ 'കേരളം' തിളങ്ങി; ചെണ്ടമേളത്തിനു താളം പിടിച്ചു വെള്ളക്കാര്‍, തിരുവാതിര 'മനോഹര'മെന്നും...

സ്റ്റീവനേജ് : ലണ്ടന്‍ ഹെര്‍ട്‌ഫോഡ്ഷെയര്‍ കൗണ്ടിയിലെ സ്റ്റീവനേജില്‍ ഏറെ വര്‍ണ്ണാഭവവും, ജനസഹസ്രങ്ങള്‍ ആഘോഷവുമാക്കിയ സ്റ്റീവനേജ് ദിനാഘോഷത്തില്‍ സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'കേരള പവിലിയന്‍' പ്രത്യേകം ശ്രദ്ധേയമായി.

മലയാളത്തനിമയുടെ നൃത്താവിഷ്‌ക്കാരമായ 'തിരുവാതിര'യും, ശാസ്ത്രീയ നര്‍ത്തനത്തിന്റെ വശ്യ ഭംഗി ചാലിച്ചെടുത്ത 'ഭരതനാട്യ'വും, മേമ്പൊടിയായി
ബോളിവൂഡിനെ വെല്ലുന്ന നൃത്തനൃത്ത്യങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ച നൃത്ത്യവിരുന്ന് തദ്ദേശീയരടക്കം നിരവധി വിദേശികളും ആസ്വദിച്ചു. കേരളീയ നൃത്ത്യ പരിശീലനത്തിന്റെ സാധ്യതകള്‍ ആരാഞ്ഞും സ്റ്റീവനേജിലെ വെള്ളക്കാര്‍ സര്‍ഗ്ഗത്തിന്റെ പവലിയന്‍ എത്തിയിരുന്നുവന്നത് അഭിമാനം പകരുന്നതായി.  

അന്തര്‍ദേശീയ കലാ വിഭവങ്ങള്‍ അരങ്ങു വാണ വേദിയില്‍  ജോണി കല്ലടാന്തിയുടെ നേതൃത്വത്തില്‍ നടത്തിയ 'ചെണ്ടമേളം' തദ്ദേശീയര്‍ താളം പിടിച്ചും, ഹര്‍ഷാരവങ്ങള്‍ മുഴക്കിയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ചെണ്ടമേളത്തിന്റെ ഉയര്‍ന്ന നാദം വെള്ളക്കാരില്‍  അപ്രീതിയുളവാക്കുന്നുവെന്ന അഭിപ്രായങ്ങള്‍ക്കു കടകവിരുദ്ധമായ സമീപനമാണ് സ്റ്റീവനേജില്‍ ദൃശ്യമായത്.   
സര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ചെണ്ടമേള പരിശീലനത്തിന് പുതിയ ബാച്ച് തുടങ്ങുന്നതിലേക്കു ഇതിനകം 35 ഓളം ആള്‍ക്കാര്‍ പേര് രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കേരള പവലിയന്‍ സന്ദര്‍ശിച്ചു അനുമോദനങ്ങള്‍ അറിയിക്കുവാന്‍ സ്റ്റീവനേജ് മേയര്‍ മൈലാ ആര്‍സിനോ യൂത്ത് മേയര്‍ എല്ലാ ലാസെ എന്നിവരെ സര്‍ഗ്ഗം പവിലിയനിലേക്കു ആനയിച്ചത് മലയാളികളുടെ അഭിമാനവും അടുത്ത ദിവസം പുതിയ പദവി സൃഷ്ടിച്ചു യൂത്ത് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട അനീസ റെനി മാത്യു എന്നത് ഏറെ ശ്രദ്ധേയമായി.

സര്‍ഗ്ഗം പ്രസിഡന്റ് ബോസ് ലൂക്കോസ്, സെക്രട്ടറി ആദര്‍ശ് പീതാംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളില്‍ കേരള ദൃശ്യങ്ങളുടെ ടാബ്ലോയടക്കം പവിലയനുകളില്‍ പ്രദര്‍ശിപ്പിക്കുവാനും പരിപാടിയുണ്ടെന്നു ബോസ് ലൂക്കോസ് പറഞ്ഞു.

സ്റ്റീവനേജ് ഡേ'യില്‍ 'കേരളം' തിളങ്ങി; ചെണ്ടമേളത്തിനു താളം പിടിച്ചു വെള്ളക്കാര്‍, തിരുവാതിര 'മനോഹര'മെന്നും...
സ്റ്റീവനേജ് ഡേ'യില്‍ 'കേരളം' തിളങ്ങി; ചെണ്ടമേളത്തിനു താളം പിടിച്ചു വെള്ളക്കാര്‍, തിരുവാതിര 'മനോഹര'മെന്നും...
സ്റ്റീവനേജ് ഡേ'യില്‍ 'കേരളം' തിളങ്ങി; ചെണ്ടമേളത്തിനു താളം പിടിച്ചു വെള്ളക്കാര്‍, തിരുവാതിര 'മനോഹര'മെന്നും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക