Image

അബുദാബിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരവുമായി വിവിധ സംഘടനകള്‍

Published on 25 July, 2023
 അബുദാബിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരവുമായി വിവിധ സംഘടനകള്‍

 

അബുദാബി: അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഐഎസ്സി, കെഎസ്സി, ഇന്‍കാസ്, കെഎംസിസി എന്നീ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ അബുദാബിയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഉമ്മന്‍ ചാണ്ടി. ജനാധിപത്യം അതിന്റെ എല്ലാ അര്‍ഥത്തിലും നടപ്പിലാക്കാന്‍ കഴിയുമെന്ന് തെളിയിച്ച ഒരു പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

തന്റെ മുന്നിലെത്തുന്ന അവസാനത്തെ വ്യക്തിക്കും നീതി ഉറപ്പാക്കിയിട്ട് മാത്രമേ അദ്ദേഹം വിശ്രമിച്ചിരുന്നുള്ളു എന്നും ഭരണാധികാരികളും ജനങ്ങളും തമ്മില്‍ യാതൊരു മറയുമില്ലാതെ ഇടപഴകാന്‍ കഴയുമെന്ന സ്വജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയായാണ് അദ്ദേഹമെന്നും യോഗം വിലയിരുത്തി.

സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഐഎസ്സി പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ്, കെഎസ്സി പ്രസിഡന്റ് ഏ.കെ. ബീരാന്‍ കുട്ടി, സമാജം ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.


ഇന്‍കാസ് പ്രസിഡന്റ് ബി.യേശുശീലന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാര്‍ത്തോമ്മാ പള്ളി വികാരി റവ. ജിജോ ജോസഫ്, കെഎംസിസി കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, കെഎംസിസി അബുദാബി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലിങ്ങല്‍, മലയാളം മിഷന്‍ ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കെഎംസിസി വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി നന്ദി പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് കബീര്‍ ഹുദവി (സുന്നി സെന്റര്‍ ) എന്‍.പി.മുഹമ്മദ് അലി (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), കെ.എച്ച്. താഹിര്‍ (ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി), എം.പി.എം.അബ്ദുല്‍ റഷീദ്, വി.പി.കെ അബ്ദുല്ല, സഫറുള്ള പാലപ്പെട്ടി (ശക്തി തീയറ്റേഴ്‌സ്), മനു കൈനകരി (യുവകലാ സാഹിതി), സമാജാം മുന്‍ ജനറല്‍ സെക്രട്ടറിമാരായ എ.എം അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍, പ്രസാദ് (സേവനം), ഫാറൂഖ് (ഐഎംസിസി) എന്നിവര്‍ സംസാരിച്ചു

അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക