Image

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി മാന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ വീല്‍ചെയര്‍ നല്‍കി.

വിപിന്‍ മാങ്ങാട്ട് Published on 29 July, 2023
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി മാന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ വീല്‍ചെയര്‍ നല്‍കി.

അവശത അനുഭവിക്കുന്നവര്‍ക്കും കിടപ്പു രോഗികള്‍ക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഒരു കൈത്താങ്ങാകുവാന്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ'ഒപ്പം'പദ്ധതി പ്രകാരം മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ 12,18 വാര്‍ഡുകളിലെ അര്‍ഹരായ രണ്ട് ആളുകള്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു.

മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് ചാക്കോ, മാന്നാര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പഴവൂര്‍, പുഷ്പലത, രതി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരി കുട്ടമ്പേരൂര്‍, മാന്നാര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റന്മാരായ കെ.ബാലസുന്ദരപ്പണിക്കര്‍, പ്രമോദ് കണ്ണാടിശ്ശേരില്‍, സഹകരണ സംഘം പ്രസിഡന്റ് പ്രദീപ് ശാന്തിസദനം, ഹരി കിം കോട്ടേജ്,വി കെ രാജു, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നടുവിലേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി വീല്‍ചെയര്‍ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക