Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (AJPAK) 'കിഴക്കിന്റെ വെനീസ് പൊന്നോണം 2023' ഫ്‌ലെയര്‍ പ്രകാശനം ചെയ്തു.

Published on 09 September, 2023
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (AJPAK) 'കിഴക്കിന്റെ വെനീസ് പൊന്നോണം 2023' ഫ്‌ലെയര്‍ പ്രകാശനം ചെയ്തു.

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ (അജ്പാക്ക് ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കിഴക്കിന്റെ വെനീസ് പൊന്നോണം 2023 ന്റെ ഫ്‌ലെയര്‍ പ്രകാശനം ചെയ്തു.
 പ്രസിഡന്റ് ബിനോയ് ചന്ദ്രന്റെ അധ്യക്ഷതയില്‍  അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍  കൂടിയ യോഗത്തില്‍  അഡൈ്വസറി ബോര്‍ഡ് അംഗം ജോണ്‍ തോമസ് അജ്പാക്ക്  പ്രസിഡന്റ്  ബിനോയ് ചന്ദ്രനും, അജ്പാക് ചെയര്‍മാന്‍ രാജീവ് നടുവിലേമുറിക്കും  ഫ്‌ലെയര്‍ നല്‍കി  പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

രാജീവ് നടുവിലേമുറി, മാത്യു ചെന്നിത്തല, മനോജ് പരിമണം, ഹനാന്‍ ഷാന്‍ അനില്‍ വള്ളികുന്നം, ജി എസ് പിള്ള, രാഹുല്‍ ദേവ്, ഷംസു താമരക്കുളം, കൊച്ചുമോന്‍ പള്ളിക്കല്‍, ലിബു പായിപ്പാടന്‍, പ്രജീഷ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള  ഫുഡ് കൂപ്പണിന്റ  ആദ്യ വില്പന അജപാക്  പ്രോഗ്രാം ജനറല്‍  കണ്‍വീനര്‍ മനോജ് പരിമണം, പബ്ലിസിറ്റി & മീഡിയ കമ്മിറ്റി വൈസ് പ്രസിഡന്റ ശ്രീ ഷംസു താമരകുളത്തിനു  നല്‍കി ഉത്ഘാടനം ചെയ്തു.

ശശി വലിയകുളങ്ങര ഫിനോ മാത്യു , ജോമോന്‍ ജോണ്‍ ചെന്നിത്തല, എം .എസ്.  ബാബുരാജ് , ഷാജി ഐയ്പ് , നന്ദു വെണ്മണി, സിഞ്ചു ഫ്രാന്‍സിസ്, അനീഷ് , ശരത് ചന്ദ്രന്‍, സുനിത രവി, സുചിത്ര സജി, ജിത മനോജ്, അനിത അനില്‍, ഹൈബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തിന് അജപാക് ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും  ജോ.ട്രഷറര്‍ സുരേഷ് വരിക്കോലില്‍ നന്ദിയും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക