Image

യുദ്ധം (ജോണ്‍ ഇളമത)

Published on 10 October, 2023
യുദ്ധം (ജോണ്‍ ഇളമത)

യുദ്ധം,ഭയാനകം
തീതുപ്പി മനുഷ്യകുരുതി
നടത്തും യുദ്ധം, ഭയാനകം!

യുദ്ധം പരാജയം
ആരും ജയിക്കാത്ത
കരുക്ഷേത്രം, യുദ്ധം!

പകയുടെ വിദ്വേഷം
പുകഞ്ഞു ചിതയായ്
കത്തിയമരുമീ യുദ്ധം!

ഭൂമിയൊരു സ്വര്‍ഗ്ഗം-
മതുനരകമാക്കും
യുദ്ധമൊരു മിഥ്യ!

ഒരമ്മപ്പെറ്റ മക്കള്‍
ഇരുന്നു വാങ്ങുന്ന യുദ്ധം
സാര്‍ത്ഥതയുടെ സര്‍പ്പം!

അഹന്തപെരുകി
ആയുദ്ധംകരുതി
ആത്മഹത്യയൊരു യുദ്ധം!

നിരപരാധികള്‍
നിര്‍ദ്ദയം മരിച്ചു വിഴും
നരകമൊരു യുദ്ധം!

വികലംഗഗര്‍,വിധവകള്‍,
സകലതും പോയവര്‍
വിതുമ്പും ദുഖമാണ്,യുദ്ധം

അപരന്റെ ദുഖത്തിന്‍
അര്‍മാതം പൂകുന്ന
വെറിയുടെ ക്രൂരമുഖമീ യുദ്ധം!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക