Image

താജ്മഹാൾ കാണുവാനായി, ഡൽഹി, ഉത്തരപ്രദേശ്, രാജസ്ഥാൻ വഴി ഒരു മനോഹര യാത്ര (ഭാഗം 4:  മോൻസി കൊടുമൺ)

Published on 15 October, 2023
താജ്മഹാൾ കാണുവാനായി, ഡൽഹി, ഉത്തരപ്രദേശ്, രാജസ്ഥാൻ വഴി ഒരു മനോഹര യാത്ര (ഭാഗം 4:  മോൻസി കൊടുമൺ)

മുഗള രാജാക്കൻമാരിൽ  മിക്കവാറും ബാബർ ഉൾപ്പടെ  അന്ത്യ വിശ്രമം കൊള്ളുന്ന ഹുമയൂൺ ഉദ്യാന ശവകുടീരം കണ്ടു പൂർത്തിയായതിനു ശേഷം ഞാനും ഭാര്യയും കുട്ടികളും ഡൽഹിയിലെ കഠിനചൂടിൽ വളരെ ക്ഷീണിതരായി കഴിഞ്ഞിരുന്നു. ചില സ്ഥലങ്ങൾ വെട്ടിച്ചുരുക്കി ഉത്തരപ്രദേശിലെ ആഗ്രയിലേക്ക് കടക്കുവാൻ തയ്യാറായി നിൽക്കയാണ്. ഗൈഡ് ദിലീപ് ഡൽഹി സന്ദർശന ത്തോടു കൂടി വിട പറയുവാൻ നിൽക്കയാണ്. അദ്ദേഹത്തി നോടുള്ള നന്ദി ഹൃദയത്തിൽ എന്നും സൂക്ഷിക്കാം . 

ഏകദേശം നാലര മണിക്കൂർ കരഗതാഗതം ചെയ്ത് 220 മൈൽ താണ്ടിയാൽ ഉത്തരപ്രദേശിലെ ആഗ്രയിലെത്തു വാൻ സാധിക്കുമെന്ന് ഡ്രൈവർ പപ്പു പതുക്കെ പുലമ്പി .അവിടെ യെത്തുമ്പോൾ ഞങ്ങളുടെ അടുത്ത ഗൈഡായ ശർമ്മ ഞങ്ങളെ കാത്തു നിൽക്കുമെന്ന് സന്ദേശം കിട്ടിക്കഴിഞ്ഞു.

ഐതിഹ്യ മനുസരിച്ച് ഡൽഹി 2500 BC കാലഘട്ടത്തിൽ മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാന മായിരുന്ന ഇന്ദ്രപ്രസ്ഥം ആയിരുന്നല്ലോ .ന്യൂ ഡെൽഹിയെ ഇത്രയും മനോഹരമാക്കിയ ബ്രിട്ടീഷ് കാരെ നാം വിസ്മരിക്കു ന്നത് ,ശരിയല്ലെങ്കിലും ഇന്ത്യയിലെ ധാരാളം സ്വർണവും വിലമതിക്കാൻ കഴിയാത്ത രത്നങ്ങളും മയൂര സിംഹാസനവും കോഹിനൂർ രഗ്‌നവും അവർ തട്ടിക്കൊണ്ടു പൊയെന്നുള്ളത് പരമാർത്ഥവും. ഇത്രയും മനസ്സിന്റെ ചെപ്പിൽ ഇരുന്ന് ആരോ മന്ത്രിച്ചതുപോലെ എനിക്കു പലപ്പോഴും തോന്നിത്തുടങ്ങി.ഡൽഹിയിലെ കനത്ത ചൂടിൽ വിയർപ്പ് ഒപ്പിക്കൊണ്ട് ചരിത്ര സത്യങ്ങൾ ഗൈഡ് ദിലിപും ആവർത്തിച്ച പ്പോൾ പണ്ടു ടീച്ചർ പറഞ്ഞത് ഒക്കെ ശരിയെന്നു നിങ്ങളും മനസ്സിലാക്കി യെന്നു വിശ്വസിക്കുന്നു.


 
ഇന്ത്യയുടെ തലസ്ഥാന നഗരി യായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമായ ലോട്ടസ് ടെമ്പിളിലേക്ക് പോകുവാൻ ഞാൻ ഡ്രൈവർ പപ്പുവിനോട് അൽപ്പം ആകാംഷയോടെ പതുക്കെ ചെവിയിൽ മൂളി ."തീർച്ചയായും'' നമ്മുടെ സന്ദർശന ലിസ്റ്റിൽ എഴുതി ചേർത്തിട്ടുള്ള സ്ഥലത്തിൽ പോകുവാൻ തയ്യാറായി വാഹനത്തിന്റെ ആക്സിലേറ്ററിൽ പപ്പു അമർത്തി കാലു കൊടുത്തപ്പോൾ ഞങ്ങൾ ആകാംഷയുടെ ഗോവണിപ്പടി യിലെത്തി കഴിഞ്ഞു. 

ലോട്ടസ്  ടെമ്പിൾ എന്ന ബഹായ് ക്ഷേത്രം .ബഹായ് വിശ്വാസികളുടെ ആരാധനാലയ മാണെങ്കിലും നാനാജാതി മതസ്ഥർക്കും ഇവിടെ സന്ദർശിക്കാവുന്നതാണ്. 1986-ൽ പൂർത്തീകരിച്ച ഇന്ത്യയിലെ ഏറ്റവും വലുതും ശിൽപചാതുര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നതുമായ ക്ഷേത്രങ്ങളിൽ ഒന്നാകുന്നു. 

അതാ ഡ്രൈവർ പപ്പു ആ മനോഹരമായ ക്ഷേത്രത്തിന്റെ സമീപത്ത് കാർ പാർക്കു ചെയ്തു കഴിഞ്ഞിരിക്കുന്നു. ഗൈഡ് ദിലീപ് മുൻപിലും ഞങ്ങൾ പിറകിലുമായിക്യൂ നിന്നു കഴിഞ്ഞു. ധാരാളം വിനോദ സഞ്ചാരികൾ വിദേശികളടക്കം ഞങ്ങളുടെ മുൻപിൽ ക്ഷമയോടു കൂടി ക്യൂവിൽ കാത്ത് നിൽക്കുന്നു. പൂക്കളോടു കൂടിയ വൃക്ഷങ്ങളും പച്ചപ്പട്ടു വിരിച്ച വലിയ വിശാലമായ പുൽ മൈതാനവും ഞങ്ങളെ ആകൃഷ്ടരാക്കി . അകത്തേക്കു പ്രവേശിക്കുന്ന തിന്  മുന്നോടിയായി പുറത്ത് ഒരു വിഹഗ വീക്ഷണവു മായി ഞങ്ങൾ അവിടെ അൽപ്പം വിശ്രമിച്ചു. സമാധാനം നൽകുന്ന അന്തരീക്ഷം പരിസരം വൃത്തിയാക്കു വാൻ ധാരാളം ജോലിക്കാരു ള്ളതിനാൽ എല്ലാം നല്ല ഭംഗി യായിരിക്കുന്നു. മതങ്ങളുടെ പേരിൽ നാം തമ്മിലടിക്കു മ്പോൾ ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സന്ദർശനം നമ്മെ വളരെ ബോധവാൻ മാരാക്കുമെന്നാണ്  ഇവിടുത്തെ പ്രത്യേകത. 

താമരപ്പൂ വിന്റെ ആകൃതിയിലുള്ള  ഈ അമ്പലത്തിന്റെ ഒൻപതു വശങ്ങൾ വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ് . ഇതിന്റെ ശിൽപി ഇപ്പോൾ ക്യാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ്  സഹ്ബ എന്ന ഇറാൻ കാരനാണെ ന്ന് ഗൈഡ് പറഞ്ഞു മനസ്സിലാക്കി . ഭൂമിയുടെ വിലയും നിർമാണ ചിലവും പ്രധാനമായും നൽകിയത് അർദിശിർ രസ്തം പൂർ എന്ന ഹൈദരബാദു കാരനാണെന്നും ദിലീപ് പറയുമ്പോൾ അദ്ദേഹത്തിന്റെ അറിവിൽ ഞാൻ അഭിനന്ദിക്കുക യേ തരമുള്ളു .
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിനെ ഒരു നടുക്കളത്തിലേക്ക് തുറക്കുന്നു. ഏകദേശം 2500 പേർക്ക് ഇരിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോടു കൂടിയ 26 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത് .ആറു വർഷമെടുത്തു പണിത ക്ഷേത്രം 1986 ൽ പൂർത്തിയാക്കി യപ്പോൾ 2002 വരെ 500 ലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശി ച്ചതായി പറയ പ്പെടുന്നു. ഇത്രയും വലിയ ചിലവിൽ നിർമ്മിച്ച ഈ ക്ഷേത്ര ത്തിന് പ്രവേശന ഫീസ് ഇല്ലയെന്നും തിങ്കളാഴ്ച പ്രവേശനം അനുവദിക്കു ന്നതല്ലെന്നും ഗൈഡ്പറഞ്ഞു.

 ഏകദൈവത്തിൽ വിശ്വാസമർ പ്പിക്കുന്ന ഈ ക്ഷേത്രം ബഹായ് മതക്കാരുടെ സ്വന്തമെങ്കിലും ആർക്കും പ്രവേശിക്കാവു ന്നതും അവിടെയിരുന്ന് പ്രാർത്ഥിക്കാവു ന്നതുമാണ്. ഇത് കേട്ടും കണ്ടും എനിക്ക് സമാധാനവും സന്തോഷവും ഏറെ കിട്ടി.നല്ല മനോഹരമായ പച്ചപ്പട്ടു വിരിച്ച 26 ഏക്കറിൽ മനോഹരമായ പൂച്ചെടികളും പുഷ്പിച്ചു നിൽക്കുന്ന വലിയ വൃക്ഷങ്ങളും നമ്മെ കോൾമയിർ കൊള്ളിക്കും . മതങ്ങളുടെ അതിപ്രസരവും ദുരാചാരവും വർഗ്ഗീയതയും യുദ്ധങ്ങൾ മൂലവും തിമിരം ബാധിച്ച അന്ധൻമാരായ ദുഷ്ടൻമാർക്ക് ഇത്തരം മൂല്യമുള്ള സ്ഥപനങ്ങൾ വെളിച്ചം നൽകട്ടെയെന്ന് ആശംസിച്ചു കൊണ്ട് ഞങ്ങൾ അവിടം വിട്ടു കഴിഞ്ഞു.ഞങ്ങളോട് നല്ല രീതിയിൽ സഹകരിച്ച ഗൈഡ് ദിലീപിന് നല്ല ടിപ്പും കൊടുത്ത് യാത്രയാക്കി യപ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞത് സ്നേഹത്തിന്റെ മറ്റൊരു ഭാഷയാണെന്നു ഞങ്ങൾ മനസ്സിലാക്കി .ബൈ ബൈ പറഞ്ഞ് ദിലീപ് മറയുമ്പോൾ എവിടെ എങ്കിലും വെച്ച് ഇനിയും കണ്ടുമുട്ടാം എന്ന് മനസ്സ് മന്ത്രിച്ചു. 

ഡ്രൈവർ പപ്പു വണ്ടിയുമായി സമീപത്തെത്തി ക്കഴിഞ്ഞു. പപ്പു ഞങ്ങളെ വീണ്ടും ന്യൂഡൽഹിയിലെ ജയ്പി വാസന്ത് ഹോട്ടലിലേക്ക് കൊണ്ടുവിട്ടു.ഡൽഹിയിലെ യാത്ര മതിയാക്കി നാളെ രാവിലെ പ്രഭാതം പൊട്ടിവിരി യുമ്പോൾ ഉത്തര പ്രദേശി ലേക്ക് കുതിക്കണം . അവിടെയാണ് സംഭവബഹുലമായ ചരിത്ര മുറങ്ങുന്ന രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നത് .
അതുവരെ അൽപം വിശ്രമം
നന്ദി 

Join WhatsApp News
Peter Basil 2023-10-17 15:04:35
Excellent, informative, and interesting article, Moncy!! Keep up your great writing…. 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക