Image

യുവനേതാവ്  ഷിബു എബ്രഹാം സാമുവേൽ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

സജിമോൻ ആന്റണി Published on 29 October, 2023
യുവനേതാവ്  ഷിബു എബ്രഹാം സാമുവേൽ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

വാഷിങ്ങ്ടൺ ഡി .സി : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി  വാഷിങ്ങ്ടൺ ഡി .സി യിൽ നിന്നുള്ള ഷിബു എബ്രഹാം സാമുവേൽ   മത്സരിക്കുന്നു. ഡി.സി മെട്രോ റീജിയണിലെ മലയാളി സംഘടനകളായ KCS, കൈരളി ഓഫ് ബാൾട്ടിമോർ, KAGW എന്നിവയിൽ   ദീർഘകാലം  പ്രവർത്തിച്ചിട്ടുള്ള  ഒരാളാണ് ഷിബു. KAGW ന്റെ  2024 ലെ സ്പോർട്സ് കമ്മിറ്റി ചെയർ കൂടിയാണ് .
 
മെരിലാന്‍ഡ് -ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ബാൾട്ടിമോർ  ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും, ഇപ്പോഴത്തെ സെക്രട്ടറിയുമാണ്.  അമേരിക്കയിലെ പല  സ്ഥലങ്ങളിലും  കില്ലാഡിസ് ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൈവരിച്ചിള്ളതിൽ  ഷിബുവിന്റെ പങ്കും വളരെ വലുതാണ്. കഴിഞ്ഞ പത്തു വർഷമായി  വിവിധ സ്ഥലങ്ങളിൽ ടൂർണമെൻറ് സംഘടിപ്പിക്കുന്നതിലും അതിനു  നേതൃത്വം കൊടുക്കുന്നതിലും ഷിബുവിന്റെ സംഘാടക മിടുക്ക്  എടുത്തു പറയേണ്ടതാണ്.  

ഡി .സി മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ് ഷിബു.  മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിൽ അറിയപ്പെടുന്ന  സ്പോർട്സ് താരം കൂടിയാണ്. അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവതലമുറയുടെ പ്രതിനിധിയായിട്ടാണ് ഷിബു ഫൊക്കാനയിലേക്ക് വരുന്നത് . ഫൊക്കാനയുടെ  ഒരു ഭാവി വാഗ്ദാനമാണ്  ഷിബു.

സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സ്പോർട്സിനുമായി  മാറ്റിവച്ച അതുല്യ പ്രതിഭയാണ്  ഷിബു. അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ യുവ തലമുറക്ക്    മാതൃകയാണ്. നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന്റെ (NAMSL) ജോയിന്റ് ട്രഷർ ആയും പ്രവർത്തിക്കുന്നു.  .

ഒരു സ്പോർട്സ് താരം  ആണെങ്കിൽ  കുടി സഭാ  കാര്യത്തിലും ഷിബു മുൻപന്തിയിൽ തന്നെയാണ് . മാർത്തോമാ സഭാ പ്രതിനിധി മണ്ഡലം മെമ്പർ കൂടി ആണ് ഇദ്ദേഹം.

റാന്നി  സ്വദേശിയായ ഷിബു കാരക്കാട്ടു ചെറുവാഴകുന്നേൽ കുടുബാംഗമാണ് .  പതിനഞ്ചു വർഷമായി മെഡിക്കൽ ഫീൽഡിൽ  സർജിക്കൽ ടെക്നോളോജിസ്റ് ആയി  ജോലി ചെയ്യുന്നു .  ആർ.എൻ  ആയ ലിജിയാണ്  ഭാര്യ. മക്കൾ: ക്രിസ് , മാത്യു , ഡേവിഡ് . 

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്. ഷിബുവിന്റെ   മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. വാഷിങ്ങ്ടൺ ഡി സി  ഏരിയയിൽ നിന്നുള്ള എല്ലാവരും ഷിബുവിനെ  ഒരേ സ്വരത്തിൽ പിന്തുണക്കുന്നു .  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടതുണ്ട് .  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക