Image

ഫൊക്കാനയുടെ തലമുതിർന്ന നേതാവ് അപ്പുകുട്ടൻ പിള്ള അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി  മത്സരിക്കുന്നു

വിപിൻ രാജ് Published on 31 October, 2023
ഫൊക്കാനയുടെ തലമുതിർന്ന നേതാവ് അപ്പുകുട്ടൻ പിള്ള അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി  മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാനയുടെ തലമുതിർന്ന നേതാവ് അപ്പുകുട്ടൻ പിള്ള ഫൊക്കാനയുടെ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി  മത്സരിക്കുന്നു. അപ്പുകുട്ടൻ പിള്ളക്ക്   കേരളാ  കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ  (KCNA )  എല്ലാവിധ പിന്തുണയും ഉണ്ടെന്ന്  അസോസിയേഷൻ പ്രസിഡന്റ്  രാജു എബ്രഹാവും  അറിയിച്ചു. അസോസിയേഷന്റെ പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അപ്പുകുട്ടൻ പിള്ള കഴിഞ്ഞ വർഷത്തെ ട്രഷർ ആയും പ്രവർത്തിച്ചിരുന്നു.

 ഫൊക്കാനയയുടെ സ്ഥാപക നേതാക്കളിൽ ഒരാളായാ  അദ്ദേഹം  1982 ൽ ഫൊക്കാനയുടെ ന്യൂയോർക്കിൽ നടന്ന പ്രഥമ കണ്‍വൻഷനിലെ പ്രധാന സംഘടാകരിൽ ഒരാളായിരുന്നു  .  നാഷണൽ കമ്മിറ്റി മെംബെർ ആയും പ്രവർത്തിച്ചിട്ടുണ്ട്   ,ഇപ്പോഴത്തെ ന്യൂയോർക് മെട്രോ  റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു.

 പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവർത്തകനും സംഘാടകനുമായ അപ്പുകുട്ടൻ പിള്ള മികച്ച സിനിമ ,നാടക നടനും ഓട്ടൻതുള്ളൽ, തകിൽ വാദ്യം,ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കെസിഎഎൻഎ യുടെ ആഭിമുഖ്യത്തിൽ കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ എൻ.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. അമേരിക്കയിലെ മാവേലി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു, ന്യൂ യോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിലെ  മിക്ക അസ്സോസിയേഷനുകളിലും ഓണത്തിന് മാവേലി ആയിവരുന്നത് അദ്ദേഹമാണ്.

സ്വന്തമായി “പ്രതിഭ” എന്ന ഇവന്‍റ് മാനേജ്മന്‍റ് കന്പനിയുള്ള അദ്ദേഹം ആദ്യ കാലങ്ങളിൽ അമേരിക്കയിൽ സിനിമ, മിമിക്രി താരങ്ങളെ കൊണ്ടുവന്നു സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. യശഃശരീരനായ ആബേൽ അച്ഛനെ അമേരിക്കയിൽ ആദ്യം കൊടുവന്നതും ഇദ്ദേഹമാണ്. കാഞ്ചിപുരത്തെ കല്യാണം, സ്വർണം,, മുല്ലമൊട്ടും മുന്തിരിച്ചാറും, എന്നീ മലയാളം സിനിമകൾ നിർമിച്ച അദ്ദേഹം കാഞ്ചിപുരത്തെ കല്യാണത്തിൽ ജ്യോതിഷന്‍റെ വേഷം വളരെ ത·യത്വത്തോടെ കൈകാര്യം ചെയ്തിരുന്നു. അമേരിക്കൻ മലയാളി ഗണേശേഷ് നായരുടെ സംവിധാനത്തിൽ അമേരിക്കയിൽ ചിത്രികരണം ചെയ്ത  അവർക്കൊപ്പം സിനിമയുടെ ഒരു  മുഖ്യ കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു കൈയടി നേടി.

അപ്പുക്കുട്ടർ നായരെ എൻഡോർസ് ചെയ്യുന്നതിൽ കേരളാ  കൾച്ചറൽ അസോസിയേഷന്  സന്തോഷമേയുള്ളൂ എന്ന് ഇത് അർഹതക്കുള്ള അംഗീകാരമാണെന്നും   പ്രസിഡന്റ് രാജു എബ്രഹാം  , സെക്രട്ടറി ഫിലിപ്പ് മഠത്തിൽ , ട്രഷർ ജോണി  സക്കറിയയും , വൈസ് പ്രസിഡന്റ് ലത നായർ , ജോയിന്റ് സെക്രട്ടറി ജോബി ജോർജ് , ജോയിന്റ് ട്രഷർ ജോർജ് മാറാൻചേരിലും  അറിയിച്ചു .

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, അപ്പുകുട്ടൻ പിള്ളയുടെ  മത്സരം  അനുഭവസമ്പത്തിന്  കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.ന്യൂ യോർക്ക്   ഏരിയയിൽ നിന്നുള്ള എല്ലാവരുംഅപ്പുകുട്ടൻ പിള്ളയെ   ഒരേ സ്വരത്തിൽ പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി  ചക്കപ്പൻ , വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന  , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ  എന്നിവർ അപ്പുകുട്ടൻ പിള്ളക്ക്   വിജയാശംസകൾ നേർന്നു .  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടുന്നത്  ഉണ്ട് . 

Join WhatsApp News
Gopinath Kurup 2023-11-01 15:35:57
Wish you all the best and success Appukuttan Pillachetta. You are so talented Artist , Mahabali,and a great leader .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക