Image

വാഷിങ്ങ്ടൺ ഡി.സിയിൽ നിന്നുള്ള യുവനേതാവ് മനോജ് മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 03 November, 2023
വാഷിങ്ങ്ടൺ ഡി.സിയിൽ നിന്നുള്ള യുവനേതാവ് മനോജ് മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിങ്ങ്ടൺ ഡി .സി:   വാഷിങ്ങ്ടൺ ഡി .സി യിലെ ഫൊക്കാനയുടെ  പ്രമുഖ  പ്രവർത്തകനും ,മത-സാംസ്‌കാരിക ,സംഘടനാ പ്രവർത്തകനുമായ മനോജ് മാത്യു ഫൊക്കാന 2024 -2026  നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. സൗമ്യ പ്രകൃതക്കാരനായ മനോജ്  വാഷിങ്ങ്ടൺ ഡി .സിയിലെ  മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് . വാഷിങ്ങ്ടൺ ഡി .സിയിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മനോജ്  ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തകൻ  കൂടിയായ  മനോജ് പല ചാരിറ്റി പ്രവർത്തങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള വെക്തികൂടിയാണ്.
 
വാഷിങ്ങ്ടൺ  ഏരിയയിലെ പ്രമുഖ മലയാളീ സംഘടനയായ  KAGW ന്റെ 24ലെ ഫിനാസ്  കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു . ഡി .സി  ഏരിയയിലെ എല്ലാ മലയാളീ അസ്സോസിയേഷനുകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന മനോജ് തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക്  ഇടയിൽ   സുപരിചിതനുമാണ് . കേരളാ വിദ്യാർത്ഥി കോൺഗ്രസ് എം ന്റെ പ്രവർത്തകനായി  സ്കൂൾ  കോളേജ്  തലങ്ങളിൽ  സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു.കേരളാ സ്റ്റുഡന്റസ് കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കൻ സംസ്കരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനം.

വാഷിങ്ങ്ടൺ ഡി .സി ഏരിയയിലെ മലയാളികൾക്കിടയിൽ സർവസമ്മതനായ വ്യക്തിയാണ് മനോജ് മാത്യു. എല്ലാവരുമായി അടുത്ത് സുഹൃത്‌ബന്ധത്തിന് ഉടമായ മനോജ് കാത്തോലിക് യൂത്ത് മുമന്റിന്റെ ഭാഗമായും പ്രവർത്തിച്ചു,പ്രവർത്തന മേഘലയിൽ തന്റെതായ വെക്തിമുദ്ര പതിപ്പിച്ച മനോജ് നിരവധി സന്നദ്ധ പദ്ധിതികൾക്ക് നേർതൃത്വ നൽകിയ ശേഷമാണ് അമേരിക്കയിൽ എത്തുന്നത് . നിത്യസായിമാതാ കാത്തലിക് ചർച്ചിന്റെ ആരഭകാലംമുതലുള്ള സജീവ പ്രവർത്തകൻ ആണ് , ചർച്ചിന്റെ പാരിഷ് കൗൺസിൽ മെംബേർ ആയും ട്രസ്റ്റീ ആയും തുടങ്ങിയ നിരവധി  ഭാരവാഹിത്വങ്ങളും വഹിച്ചു ചർച്ചിന്റെ പുരോഗമനത്തിന് വേണ്ടി നിരവധി കർമ്മ പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്‌ത വ്യക്തിത്വമാണ് മനോജിന്റേത്. നിത്യസായിമാതാ കാത്തലിക് ചർച്ചിന്റെ  പുതിയ പള്ളിയുടെ സ്ഥലം വാങ്ങി പള്ളി പണിയുന്നതിനും നേതൃത്വം നൽകി തന്റെ നേതൃത്വപാടവം വീണ്ടും തെളിയിച്ചു. .

പാലാ ചെമ്മലമറ്റം കൊല്ലംപറമ്പിൽ കുടുംബാംഗമായാ മനോജ്  മെരിലാൻഡ് സ്റ്റേറ്റ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ   ജോലി നോക്കുന്നു.  ഭാര്യ:   മരിയറ്റ്‌ (RN ) മക്കൾ :മെൽവിൻ , മാക്സിൻ .

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, മനോജ് മാത്യുവിന്റെ   മത്സരം  യുവത്വത്തിന്   കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.വാഷിങ്ങ്ടൺ ഡി .സി . യിലെ  ഏരിയയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ മനോജിനെ     പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി  ചക്കപ്പൻ ,എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന  , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ , അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള എന്നിവർ മനോജ് മാത്യുവിന്   വിജയാശംസകൾ നേർന്നു .  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക