Image

ടാജ്മഹാൾ കാണുവാനായി, ഡൽഹി,ഉത്തര പ്രദേശ്, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര (ഭാഗം- 6:മോൻസി കൊടുമൺ)

Published on 06 November, 2023
ടാജ്മഹാൾ കാണുവാനായി, ഡൽഹി,ഉത്തര പ്രദേശ്, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര (ഭാഗം- 6:മോൻസി കൊടുമൺ)

ഞങ്ങൾ ടാജ് മഹാളിനോട് കൂടുതൽ അടുത്തു കൊണ്ടേയിരിക്കയാണ് . നേരിട്ടു കടലിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളം കൂടിയ നദിയായ യമുനാ നദിയുടെ തീരത്ത് നീലാകാശ പശ്ചാത്തല ത്തിൽ സൂര്യരശ്മിയാൽ തിളങ്ങുന്ന ടാജ് മഹാളിന്റെ ഭംഗി അവർണ്ണനീയം തന്നെ.ഗംഗാ നദിയുടെ ഒരു പോഷക നദിയാണല്ലോ യമുന . ഡൽഹി,ഹരിയാന ഉത്തര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ക്കൂടി യമുനാ നദി മന്ദം മന്ദമായി ഒഴുകുകിക്കൊണ്ടേയിരി ക്കുന്നു. "നദികളിൽ സുന്ദരി യമുനാ'' എന്നൊരു പഴയ ഗാനം നാവിൽ അറിയാതെ മൂളിപ്പോയി.ഇന്നത്തെ യമുനയുടെ അവസ്ഥ വളരെ പരിതാപകരമാണ്. തീരത്ത് മൃതദേഹങ്ങൾ ദഹിപ്പിച്ചും പൂജക്ക് ഉപയോഗിക്കുന്ന പൂക്കളും പൂജാ ദ്രവ്യങ്ങളും ചപ്പു ചവറുകളും വാരിയെറിഞ്ഞ് യമുനയുടെ ഭംഗി നശിപ്പിച്ചിരിക്കുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്താൽ നുരഞ്ഞു പൊന്തുന്ന വിഷപ്പാതയായി യമുനാ നദി മാറിയത് ഈയിടെ ഏറെ ശ്രദ്ധപതിഞ്ഞ വാർത്തയായിരുന്നല്ലോ . കാൺപൂരിൽ നിന്നും മറ്റനേകം എണ്ണ ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന വിഷപ്പുക ടാജ്മഹാളിന്റെ ഭംഗിക്കു കോട്ടം തട്ടുന്നതിനാൽ ചില വർഷങ്ങളിൽ ടാജ് പ്രത്യേക രീതിയിൽ കഴുകി വൃത്തിയാക്കാറു ണ്ടെന്ന് ഗൈഡ് പറഞ്ഞു മനസ്സിലാക്കിത്തന്നു. എന്ത് തന്നെ യായാലും ശരി യമുനാ നദിയിലെ സ്നാനം പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു. ലോക് ഡൗൺ കാലയളവിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതിനാൽ ഇന്ത്യയിലെ നദികൾ വീണ്ടും പുനർ ജനിക്കപ്പെട്ടു വെന്ന് ശർമ്മ പറഞ്ഞുനിർത്തി .എങ്കിലും എന്റെ നോട്ടത്തിൽ ടാജ്മഹാളിന്റെ ഭംഗിക്ക് ഇപ്പോഴും പറയത്തക്ക കോട്ടം തട്ടിയതായി തോന്നിയില്ല . ഇതിന്റെ വലുപ്പം കൊണ്ടല്ല ടാജ്മഹാൾ പ്രശസ്തിയായതെന്നും ഏതാണ്ട് 300-400 വർഷം പിന്നോട്ടു നോക്കുന്ന കാലയളവിൽ അമേരിക്കപോലും അത്ര സമ്പന്ന മായിരു ന്നില്ലെന്നും അതിശൈത്യം മൂലം വിറക് കൊള്ളി കത്തിച്ച് വെച്ച് അമേരിക്കകാർ ജീവിച്ച കാലയളവിലാണ് ഷാജഹാൻ കിലോ കണക്കിന് സ്വർണവും രത്നങ്ങളും വിലകൂടിയ മാർബിളും ആലങ്കാരികമായി ഉപയോഗിച്ച് ഈ ലോക അൽഭുതം നിർമ്മിച്ചെടു ത്തതെന്നും ഗൈഡ് ശർമ്മ പറഞ്ഞപ്പോൾ എനിക്ക് മറു ചോദ്യം ഒന്നുമുണ്ടായിരുന്നില്ല . 

ടാജ്മഹാളിന്റെ മനോഹരമായ താഴികക്കുടം അതിനോടു ചേർന്ന ആന്തരികഭാഗം ,പലനിറത്തിലുള്ള മാർബിൾ ഉരച്ച് നിർമ്മിച്ച സീലിംങ് നാലുഭാഗത്ത് നിൽക്കുന്ന മനോഹരമായ മിന്നാരങ്ങൾ .എല്ലാം പണിതത് ഒരു ഭീമൻ അടിത്തറയി ലാണ് .ഈ അടിത്തറയുടെ മുൻഭാഗത്ത്  വെള്ളനിറത്തിലുള്ള മാർബിളാണ് പതിച്ചിരിക്കുന്നത് .ഇതെല്ലാം ചേർന്നുള്ള ഭംഗിയുള്ള ടാജ്മഹാളിന്റെ മുൻപിലായി ഉദ്യാനവും നിറം പൂശിയ നീല ജലാശയവും നിരനിരയായി ചെത്തി മിനുക്കി നിർത്തിയിരി ക്കുന്ന ഭംഗിയുള്ള ചെടികളും .
ഇവയുടെ നിഴലുകളെല്ലാം ജലാശയത്തിൽ പ്രതിധ്വനിക്കു മ്പോഴാണ് ടാജിന്റെ ഭംഗി ഇരട്ടിക്കുന്നത്. 

പത്തൊൻപതാം നൂറ്റാണ്ടിൽ ടാജ്മഹാളിന്റെ മുൻപിലുള്ള ചെടികൾ വെട്ടിമാറ്റി പ്രത്യേക പുൽമേടുകളും മനോഹര മായ ഈ ജലാശയവും വെച്ച് പിടിപ്പിച്ചത് ബ്രിട്ടീഷു കാരാണെന്ന് ശർമ്മ തെളിവു സഹിതം വിശദീകരിച്ചു .അതുകൊണ്ടാണ് ടാജിന് ഇത്രയും ഭംഗി വർദ്ധിച്ചതെ ന്ന് നമുക്ക് മനസ്സിലാ ക്കുവാൻ സാധിക്കും .ഈ ലോക അൽഭുത ത്തിന്റെ മുൻപിൽ നിൽക്കുന്ന ഏതൊരു ഇന്ത്യാക്കാരനും അഭിമാനത്തിന്റെ ഉച്ചകോടി യിലെത്തു മെന്നു സംശയമില്ല . ഇന്ത്യ എന്റെ ജന്മ രാജ്യമാണെ ന്നും ടാജ്മഹാൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാര മാണെന്നും മനസ്സ് അറിയാതെ പലപ്പോഴും ഇതിന്റെ മുൻപിൽ നിന്ന് പറഞ്ഞു പോകും. ജാതിമത ചിന്തകൾ മൂർച്ചിക്കു മ്പോൾ ഇത് ഒരിക്കലും നശിക്ക പ്പെടാതിരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം .

മുൻ അമേരിക്കൻ പ്രസിഡണ്ട് ട്രമ്പ്, ബിൽക്ലിന്റെൺ , ബാറക് ഒബാമ മറ്റു വലിയ ഉന്നതൻമാരും ഇതിന്റെ മുൻപിൽ നിന്ന് ഫോട്ടോ യെടുത്തിട്ട് അൽഭുതം കൂറിയിട്ടുണ്ട്.അന്ന് ടാജ്മഹാൾ ഷാജഹാൻ പണിയുമ്പോൾ അമേരിക്കകാർ അത്ര സമ്പന്നരായിരുന്നില്ല .പക്ഷെ ഇന്ന് സ്ഥിതിഗതികൾ മാറിയത് അമേരിക്ക ക്കാരുടേയും ഇവിടെ വരുന്ന പുതിയ പുതിയ കുടിയേറ്റ ക്കാരുടേയും കഠിന പ്രയത്നംതന്നെ 
.
കനത്തചൂടിനെ അവഗണിച്ചു കൊണ്ട് ഞങ്ങൾ ടാജിന്റെ ഉള്ളിലേക്കു പ്രവേശിച്ചു. പാദരക്ഷകൾ പുറത്തിടുകയോ ഷൂ കവറു ചെയ്യുകയോ വേണമെന്ന് സെക്യൂരിറ്റി യുടെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ അകത്തേക്കു കയറി . ടാജ് മഹാളിന്റെ അടിത്തറയിലെ ഉള്ളറകളിലാണ് ഷാജഹാനും പത്നി മുംതാസും ഒന്നിച്ച് സ്നേഹത്തോടെ അന്ത്യ വിശ്രമം കൊള്ളുന്നത്. അവിടേക്ക് ഇപ്പോൾ പ്രവേശനം അനുവദി ക്കുന്നില്ല . അതിനു പകരം മുകളിൽ തന്നെ അതേ രൂപത്തിൽ കബറിടം പണിത് സജ്ജമാക്കിയിരിക്കുന്നു. ഇവിടെ ചിത്രങ്ങളെടു ക്കുവാൻ വിലക്കുള്ള തിനാൽ ശ്രമിച്ചില്ല . രാത്രി അമാവാസി ദിവസങ്ങളിൽ ടാജ് മഹാൾ മിന്നിത്തിള ങ്ങുമെന്നും ആ സമയങ്ങളിൽ 200 പേരിൽ കൂടുതൽ അവിടെ പ്രവേശനം അനുവദിക്കു ന്നതല്ലെന്നും ഗൈഡ് വിശദീകരി ച്ചു തന്നു. ഇനിയും ഒരിക്കൽ ആ ദിവസം വീണ്ടും സന്ദർശിക്കാ മെന്ന് ശർമ്മ യോടു പറഞ്ഞപ്പോൾ എന്റെ ആകാംഷ അദ്ദേഹം മനസ്സിലാക്കി .ഞാൻ പലതും കുത്തിക്കുറിച്ചും കൂടുതൽ സംശയങ്ങളും ചോദിച്ചപ്പോൾ എഴുത്തു കാരനാണോയെന്ന് ശർമയുടെ ചോദ്യത്തിന് ഞാൻ ഒരു പുഞ്ചിരി മാത്രം നൽകി യൊതുക്കി. 

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒപ്പിയെടു ത്തത് ടാജിന്റെ ഭംഗിയാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല . ജീവിതത്തിൽ പ്രണയമില്ലാത്ത വർക്കുപോലും പ്രണയം തോന്നുന്ന നിമിഷമാണ് ടാജിന്റെ മുൻപിൽ നിൽക്കുന്ന ആ നിമിഷം . എതാണ്ട് 85 ചിത്രങ്ങൾ ഞങ്ങൾ അവിടെവെച്ചു തന്നെ ഒപ്പിയെടു ത്തപ്പോൾ പിറകിലുള്ള ധാരാളം ക്യാമറകളും ക്ലിക്ക് ചെയ്യുന്നു ണ്ടായിരുന്നു. വിനോദ സഞ്ചാരികളുടെ തിക്കും തിരക്കും ആഗ്രയിൽ കാണുവാൻ സാധിക്കും .പലരുടേയും മുഖങ്ങളിൽ പടരുന്ന സംതൃപ്തി ഒരു പക്ഷേ ടാജിന്റെ സന്ദർശന മായിരിക്കു മെന്ന് മനസ്സ് മന്ത്രിച്ചു. 

ഇതിന്റെ താഴികക്കുടങ്ങളിൽ തിളങ്ങിയ സ്വർണ്ണവും അമൂല്യ രത്നങ്ങളും ഇന്ന് കാണുവാൻ സാധിക്കയില്ല. ഇത് ആരാണ് കൊള്ളയടിച്ചതെന്നും തട്ടിക്കൊണ്ടു പോയതെന്നും ഞാൻ എഴുതാതെ വായനക്കാർ മനസ്സി ലാക്കു മെന്ന് വിശ്വസിക്കുന്നു. 
കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർ എന്നാണ് ടാജ്മഹാളിനെ ടാഗോർ വിശേഷിപ്പിച്ചത് .സാധാരണ ചുവന്ന മണൽ കല്ലിലാണ് മുഗൾകൊട്ടാരങ്ങളും ഹുമയൂൺ ഉദ്യാന കുടീരവും ചെങ്കോട്ടയും ആഗ്ര കോട്ടയും  ഒക്കെ പണിതീർത്ത തെങ്കിലും ടാജ്മഹാൾ വില കൂടിയ വെണ്ണക്കല്ലിൽ തീർത്ത ലോക അൽഭുതമാണ്. രാജസ്ഥാനിലെ മക്രാണയിൽ നിന്നാണ് നിർമ്മിതിക്കാവശ്യമായ വെള്ള മാർബിൾ ഖനനം ചെയ്തു കൊണ്ടു വന്നത് .ആധുനിക യന്ത്രസാമഗ്രികളോ ക്രെയിനോ ഇല്ലാതിരുന്ന കാലത്ത് ഏതാണ്ട് 350-400 വർഷങ്ങൾക്കു മുൻപ് ആയിരം ആനയെ റാമ്പിൽ ക്കൂടി കയറ്റിവിട്ടാണ് മാർബിളുകൾ ഉയരത്തി ലെത്തിച്ചതെന്നു ചരിത്രം പറയുന്നു. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നി മുംതാസിനു വേണ്ടി വെണ്ണക്കല്ലിൽ തീർത്ത ഈ ലോക അൽഭുതം കാണുവാൻ ദിവസേന അറുപതിനായിരം എൺപതി നായിരം പേർ എത്തുന്നതാ യി ശർമ്മ വിശദീകരിച്ചു.

അതീവ സുന്ദരിയും ബുദ്ധിമതിയുമായിരുന്ന ഷാജഹാന്റെ ഭാര്യ മുംതാസ് മഹാൾ ഭരണ കാര്യത്തിൽ അദ്ദേഹത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. 1631-ൽ ഡക്കാൺ പീഠഭൂമിയിലേക്ക് പട നയിക്കുന്ന സംഘത്തിൽ മുംതാസുമുണ്ടായിരുന്നു. തന്റെ പതിനാലാമത്തെ കുഞ്ഞിന് ജൻമം നൽകുമ്പോൾ അവിടെ വച്ച് മുപ്പത്തിയെട്ടാം വയസ്സിൽ മുംതാസ് വിട പറഞ്ഞ ദുഃഖമാണ് ഷാജഹാനെ ഇത്രയും കോടികൾ മുടക്കി ഒരു വലിയ കുടീരം നിർമ്മിക്കു വാൻ പ്രേരിപ്പിച്ചത് .മുംതാസിന്റെ മരണം ഷാജഹാനെ വല്ലാത്ത ദുഃഖത്തി ലാഴ്ത്തി .ഭരണകാര്യ ങ്ങൾ താറുമാറാവുകയും ഭരണം പിടിച്ചെടു ക്കാൻ മക്കൾ തമ്മിൽ യുദ്ധമുണ്ടാവുക യും സഹോദരങ്ങളെ വകവരുത്തുത്തി ഔറംഗ് സീബ് ഭരണചക്രം പിടിച്ചെടു ക്കുകയും പിതാവായ ഷാജഹാനെ വീട്ടുതടങ്കി ലാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എത്ര കോടി ഉണ്ടാക്കിയാലും വലിയ സ്വർണ്ണമണിമാളികകൾ തീർത്താലും സമാധാന മില്ലെങ്കിൽ എല്ലാം ഛിന്നഭിന്നമാകും എന്ന് ചരിത്രം നമ്മെ പഠിപ്പി ക്കുന്നുണ്ട്. ആഗ്രക്കോട്ടയിലെ വീട്ടു തടങ്കലിൽ കിടന്ന് ഷാജഹാൻ വിട പറയു കയാണ്. അടുത്ത ആഴ്ചയിൽ ആഗ്രക്കോട്ടയി ലേക്ക് .അവിടെ പുതിയ ഗൈഡിനെ പരിചയ പ്പെടുന്നു. അൽപം വിശ്രമം
ശേഷം അടുത്തതിൽ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക