Image

പ്രശസ്ത സാഹിത്യകാരി മില്ലി ഫിലിപ്പ് ഫൊക്കാന അഡിഷണല്‍ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 November, 2023
പ്രശസ്ത സാഹിത്യകാരി മില്ലി ഫിലിപ്പ് ഫൊക്കാന അഡിഷണല്‍ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു.

ഫൊക്കാനയുടെ 2024  -2026  വര്‍ഷത്തെ അഡിഷണല്‍ ജോയിന്റ് ട്രഷര്‍  ആയി പ്രശസ്ത സാഹിത്യകാരിയും കലാ- സംസ്‌കാരിക പ്രവര്‍ത്തകയുമായ മില്ലി ഫിലിപ്പ്  മത്സരിക്കുന്നു.

അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക,  സംഘടനാ പ്രവര്‍ത്തക, മത-സാംസ്‌കാരിക പ്രവര്‍ത്തക, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍  തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെന്‍സില്‍വേനിയക്കാരുടെ അഭിമാനമായ മില്ലി ഫിലിപ്പ്. ഫൊക്കാനയുടെ  പെന്‍സില്‍വേനിയ റീജിയന്റെ റീജണല്‍ വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (MAP )യുടെ  മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാവായ  മില്ലി ഫിലിപ്പ് ,മാപ്പിന്റെ ബോര്‍ഡ് മെമ്പര്‍ ആയും മുന്ന് പ്രാവിശ്യം വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍   ആയും പ്രവര്‍ത്തിച്ച അവര്‍  ഫിലാഡല്‍ഫിയ മേഘലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മാപ്പിലൂടെയാണ് ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളില്‍ സജീവമാകുന്നത്. ഈ മേഘലകളിലെ  കല-സാംസ്‌കാരിക വേദികളില്‍ നിറ  സാന്നിധ്യമാണ് മില്ലി.
 
OICC നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍   IOC ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി, IAPC ബോര്‍ഡ് മെംബേര്‍ WMC റീജണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തുടങ്ങി നിരവധി മേഘലകളില്‍ പ്രവര്‍ത്തിച്ചു ട്രാക്ക് റെക്കോര്‍ഡുമായിട്ടാണ് അഡിഷണല്‍ ജോയിന്റ് ട്രഷര്‍  ആയി മത്സരരംഗത്തേക്ക് വരുന്നത്.

വാക്കിലും പ്രവര്‍ത്തിയിലും പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുന്ന മില്ലി, സ്വന്തം ജീവിതത്തിലും കലയുടെ മൂര്‍ത്തീഭാവമാണ്.  അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ മില്ലി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.  മില്ലി  കെമിസ്ട്രിയില്‍ ബിരുദം നേടിയ ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദനന്തര ബിരുദവും നേടി. ഇപ്പോള്‍  ചിള്‍ഡ്രന്‍സ്  ഫോര്‍ നീഡിക്ക് വേണ്ടി സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എഡ്യൂക്കേറ്റര്‍ ആയി സേവനം ചെയ്യുന്നു. ഫിലിപ്പ് ജോണ്‍ ഭര്‍ത്താവുമൊത്  ഫിലാഡല്‍ഫിയായില്‍ ആണ് താമസം.

 ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ ഫൊക്കാന തയാര്‍ എടുക്കുബോള്‍ മില്ലിയുടെ പ്രവര്‍ത്തനം മുതല്‍കൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫിലാഡല്‍ഫിയ ഏരിയയില്‍ നീന്നും എല്ലാവരും  ഒരേ സ്വരത്തില്‍ മില്ലിയുടെ നോമിനേഷനെ പിന്‍ന്താങ്ങുന്നു.
 
യുവ തലമുറയെ അംഗീകരിക്കുന്നതില്‍ ഫൊക്കാന എന്നും മുന്‍പില്‍ തന്നെയാണ്, മില്ലി ഫിലിപ്പിന്റെ  മത്സരം  യുവത്വത്തിന്  ഒപ്പം സാഹിത്യ മേഘലക്ക് കൂടി   കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ  യുവാക്കളുടെയും യുവതികളുടെയും  ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഫൊക്കാന ഡ്രീം പ്രോജക്റ്റുമായി  മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.ഫിലാഡല്‍ഫിയ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ മില്ലിയെ  പിന്തുണക്കുന്നു. കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ സ്ഥാനാര്‍ഥി  ജോയി ചക്കപ്പന്‍ , എക്‌സി .വൈസ്  പ്രസിഡന്റ്  സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്,  വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിമനോജ് ഇടമന, ജോയിന്റ് ട്രഷര്‍ സ്ഥാനാര്‍ഥി ജോണ്‍ കല്ലോലിക്കല്‍ , അഡിഷണല്‍  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍  സ്ഥാനാര്‍ഥി  രേവതി പിള്ള നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ഷിബു എബ്രഹാം സാമുവേല്‍, മനോജ് മാത്യു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി  ബെന്‍ പോള്‍  എന്നിവര്‍  മില്ലി ഫിലിപ്പിന് വിജയാശംസകള്‍ നേര്‍ന്നു.

Join WhatsApp News
Abraham Thomas 2023-11-08 18:13:47
അവതാരക ആണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക