Image

ഫൊക്കാന അഡീഷണൽ അസ്റ്റോസിയേറ്റ് സെക്രട്ടറിയായി ഡോ. അജു ഉമ്മൻ മത്സരിക്കുന്നു

ഡോ. കല ഷഹി Published on 11 November, 2023
ഫൊക്കാന അഡീഷണൽ അസ്റ്റോസിയേറ്റ് സെക്രട്ടറിയായി ഡോ. അജു ഉമ്മൻ മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാന എന്നും പുതിയ തലമുറയിലെ കഴിവുറ്റ ചെറുപ്പക്കാർക്ക് അവസരം നൽകുന്ന പ്രസ്ഥാനമാണ്. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറിയായി (2024- 2026)  ന്യൂയോർക്കിൽ നിന്നും ഡോ. അജു ഉമ്മൻ മത്സരിക്കുന്നു. 

ഫൊക്കാനയുടെ ഭാവിവാഗ്‌ദാനമാണ്  ഡോ. അജു ഉമ്മൻ. സ്ഥാനമാനങ്ങൾ ലഭിച്ച ശേഷം പ്രവർത്തനങ്ങളിൽ സജീവമാകാതെ നിൽക്കുന്നതല്ല പൊതുപ്രവർത്തകന്റെ ലക്ഷ്യം. നന്നായി പ്രവർത്തിക്കുക, സംഘടനയെ വളർത്തുക തുടങ്ങി  വിവിവിധ കഴിവുകളാൽ സമ്പന്നമാണ് ഡോ. അജു ഉമ്മന്റെ ജീവിതമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ വളർച്ചയ്ക്ക് ഡോ. അജു ഉമ്മനെ പോലുള്ളവരുടെ വരവ് ഏറെ ഗുണം ചെയ്യുമെന്നും ഡോ. കല ഷഹി അറിയിച്ചു.

കൊട്ടാരക്കര സ്വദേശിയായ ഡോ. അജു ഉമ്മൻ ബാലജനസഖ്യത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. ബാലജനസഖ്യം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ച് നിരവധി പരിപാടികൾ സംഘടിപ്പിച്ച അദ്ദേഹം അമേരിക്കയിൽ എത്തിയ ശേഷം മുൻകാല ബാലജനസഖ്യം ലീഡേഴ്സിന്റെ കൂട്ടായ്മ ഉണ്ടാക്കുകയും അതിന്റെ സെക്രട്ടിയാകുകയും ചെയ്തിരുന്നു. ഒപ്പം നിരവധി സമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്തു.

ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്വവും ഏറ്റവും ഭംഗിയായി നർവ്വഹിക്കുകയും സംഘടനയുടെ ചട്ടക്കൂടിനനുസരിച്ച് പ്രവർത്തിക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന  നേതാവാണ് ഡോ. അജു ഉമ്മൻ.
ലോംഗ് ഐലന്റ് മലയാളി അസ്സോസിയേഷൻ, ന്യൂയോർക്ക് മലയാളി അസ്സോസിയേഷൻ എന്നീ മലയാളി സംഘടനാ കൂട്ടായ്മയിൽ സജീവമായ ഡോ. അജു  ഉമ്മൻ അവിടെ നിരവധി പരിപാടികൾ നടത്തുകയും നേതൃത്വവും നൽകുകയും ചെയ്തിരുന്നു. ട്രൈസ്റ്റേറ്റ് മലയാളി കമ്മ്യൂണിറ്റിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം കൂടിയായാണ് ഡോ. അജു ഉമ്മൻ. " പ്രവത്തിച്ചു കാണിക്കുക എന്നതാവണം ഒരു സംഘടനാ നേതാവിന്റെ ലക്ഷ്യം. അത് നിറവേറ്റാൻ ഫൊക്കാനയ്ക്കൊപ്പം നിലകൊള്ളുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡോ. അജു ഉമൻ പറഞ്ഞു. അതിനായി നല്ലവരായ ഫൊക്കാന പ്രവർത്തകരുടെ പിന്തുണ ഉണ്ടാകണമെന്നും ഡോ. അജു ഉമ്മൻ അഭ്യർത്ഥിച്ചു.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും കാർഡിയോ റെസ്പിറ്റോറിയിലും, ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും ബിരുദം, റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്റേറ്റും കരസ്ഥമാക്കിയ ഡോ. അജു ഉമ്മൻ ഗ്ലെൻ കേവിലുള്ള നോർത്ത് വെൽ ഹെൽത്ത് സിസ്റ്റം ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. 

അദ്ദേഹത്തിന്റെ സാമൂഹ്യ സാംസ്കാരിക സംഘടന പ്രവർത്തനങ്ങൾക്ക് ഭാര്യ ഡോ. ജാസ്മിൻ ഉമ്മൻ, മക്കളായ ജെറിൻ, ജിതിൻ, ജെബിൻ എന്നിവരും ഒപ്പമുണ്ട്. 2022- 2024 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ ആയി പ്രവത്തിക്കുന്ന ഡോ. അജു ഉമ്മൻ ഫൊക്കാനയുടെ എല്ലാ പ്രവർത്തങ്ങളിലും സജീവാണ്. ഡോ. അജു ഉമ്മന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ എന്നിവർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക