Image

ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 24 January, 2024
 ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി.

ടോണ്ടന്‍: ടോണ്ടന്‍ കേന്ദ്രീകരിച്ച് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ്മയായ ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ്-നവവത്സര ആഘോഷം പ്രൗഢ ഗംഭീരമായി. ക്രിസ്തുമസ് ആഘോഷത്തിനു വേദിയൊരുങ്ങിയ ടോണ്ടന്‍ ട്രോക്കോപ്പ് ടാബ്‌ള ഹാളില്‍ വൈസ് പ്രസിഡണ്ട് ജിജി ജോര്‍ജ്ജ് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ടി എം എ പ്രസിഡണ്ട് ജിതേഷ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ടോണ്ടന്‍ ടൗണ്‍ കൗണ്‍സില്‍ മേയര്‍ നിക്ക്  ഓ ഡോന്നേല്‍ മുഖ്യാതിഥിയായി പങ്കു ചേര്‍ന്ന് സംസാരിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. രാജേഷ് എബ്രഹാം ആഘോഷത്തില്‍ പങ്കുചേരുകയും ക്രിസ്തുമസ്സ് സന്ദേശം നല്‍കുകയും ചെയ്തു.

ടി എം എ യുടെ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാസന്ധ്യ വേദിയില്‍ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ-നൃത്ത  വിരുന്നാണ് സമ്മാനിച്ചത്. ലണ്ടനില്‍ നിന്നുള്ള പ്രമുഖ ഡാന്‍സ് ട്രൂപ്പ് 'ഏഞ്ചല്‍സ്' അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ആഘോഷത്തിന് കൊഴുപ്പേകി. ഇന്‍സ്ട്രമെന്റ് മ്യൂസിക്കില്‍ വയലിന്‍ ഉപയോഗിച്ച് നടത്തിയ ഗാനവും ഏറെ ആകര്‍ഷകമായി. 

തുടര്‍ന്ന് നടന്ന സംഗീതമാസ്മരികലോകം വേദിക്കു സമ്മാനിച്ച സംഗീതനിശ ആഘോഷത്തിലെ ഹൈലൈറ്റായി. ആഘോഷ രാവിനെ  കോരിത്തരിപ്പിച്ച ഡീജെ, സദസ്സിനെ ഒന്നാകെ നൃത്തസാന്ദ്രതയില്‍ ആറാടിച്ചു. വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഗ്രാന്‍ഡ് ഡിന്നര്‍ ഏവരും ഏറെ ആസ്വദിച്ചു.

ടോണ്ടന്‍ മലയാളികള്‍ക്ക് മണിക്കൂറുകളോളം ആവേശവും ആഹ്ളാദവും പകര്‍ന്ന അവിസ്മരണീയമായ ആഘോഷോത്സവത്തിനു വിനു വിശ്വനാഥന്‍ നായര്‍ (സെക്രട്ടറി ), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ ( ട്രഷറര്‍ ), കമ്മറ്റി മെമ്പര്‍മാരായ ഡെന്നിസ് വി ജോസ്, ജയേഷ് നെല്ലൂര്‍, അജി തോമസ് മാങ്ങാലി, ദീപക്  കുമാര്‍, സജിന്‍ ജോര്‍ജ് തോമസ് എന്നിവര്‍ നേതൃത്വം വഹിച്ചു. നന്ദി പ്രകാശനത്തോടെ ആഘോഷത്തിന് സമാപനമായി.

 

 ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി.
 ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി.
 ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക