Image

നിനക്കെഴുതുമ്പോൾ: കവിത, ശുഭ ബിജുകുമാർ

Published on 14 February, 2024
നിനക്കെഴുതുമ്പോൾ: കവിത, ശുഭ ബിജുകുമാർ
 
 
ഹൃദയത്തിൻ്റെ 
മുറിവിൽ നിന്നും ഉറന്നൊഴുകുന്ന പ്രണയനിണമാണ് എൻ്റെ മഷി... നിനക്കെഴുതുമ്പോൾ
 
നിൻ്റെ പ്രണയത്തിൻ്റെ മഴയിൽ എനിക്കു നനയണം
കരൾക്കുമ്പിളിൽ രക്തപുഷ്പാഞ്ജലിയായി നൽകിയ എൻ്റെ പ്രണയം എന്തേ നീയറിഞ്ഞീല...?
 
സിന്ദൂരച്ചുവപ്പ് ഇന്നലെ പെയ്ത മഴയ്ക്കും
അശ്രുബിന്ദുക്കൾ
മിഴികൾക്കും തിരികെ നൽകി ഞാൻ...
 
വസന്തങ്ങളെത്രയൊഴുകിപ്പോയി.... ജന്മങ്ങളായി എൻ്റെ കണ്ണുകളിൽ ഞാൻ നിനക്കായ് കരുതിയ പ്രണയ പുഷ്പങ്ങൾ 
എന്തേ നിൻ കരളിൽ വിരിഞ്ഞതില്ല....?
 
കൊഴിഞ്ഞു പോയ കിനാക്കൾക്കും റോസാദളങ്ങൾക്കുമൊപ്പം എൻ്റെ പ്രണയ പുഷ്പങ്ങൾ' ഞാൻ നെഞ്ചോടു ചേർത്തു....
എന്തേ നീയറിഞ്ഞീല ?
 
 
Join WhatsApp News
Sudhir Panikkaveetil 2024-02-15 02:55:13
ഇത് മനോഹരമായിരിക്കുന്നു. അവൻ ആരോ അവൻ ഭാഗ്യവാൻ .
Subha 2024-02-16 10:45:06
😊🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക