Image

മുഖക്കണ്ണാടികൾ (കവിത : രാജശ്രീ സി വി)

രാജശ്രീ സി വി Published on 16 February, 2024
മുഖക്കണ്ണാടികൾ (കവിത : രാജശ്രീ സി വി)

മുഖം മനസ്സിൻ്റെ
കണ്ണാടിയത്രേ!
മുഖം തിരിച്ചു
നടക്കുന്നവർ
തൻ്റെ പ്രതിരൂപത്തെ
ഭയക്കുന്നവരോ?
ചിരിച്ചു കൊണ്ടു
കൊല്ലാനും, കൂടെ
കരഞ്ഞു കൊണ്ട്
ചതിയ്ക്കാനും
കഴിവുള്ള മാനുഷർ
മുഖം നോക്കാതേയേ
എന്തും ചെയ്യൂയെന്ന്
വീമ്പിളക്കുന്നവൻ,
മുഖമൊളിപ്പിയ്ക്കാൻ
തിടുക്കപ്പെടുമ്പോൾ
കണ്ണാടികൾ ചിന്നിച്ചിതറി
വീഴുന്ന കാഴ്ചകളെങ്ങും
നിറയുന്നു.
അതു കണ്ടെൻ്റെയുള്ളിലെ
കണ്ണാടിയും തകർന്നു 
താഴേ വീഴുന്നു !

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക