Image

ദി കേരളാ സ്‌റ്റോറി ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

Published on 17 February, 2024
ദി കേരളാ സ്‌റ്റോറി ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി ഒടിടിയില്‍ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5- ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ ബോളിവുഡ് ചിത്രമായിരുന്നു ദി കേരളാ സ്‌റ്റോറി. തീയേറ്ററുകളില്‍ ചിത്രം മികച്ച വിജയമാണ് നേടിയത്. 15-20 കോടി ബജറ്റില്‍ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. അതേസമയം, കേരള സ്റ്റോറി ടീമിന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബസ്തർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറും പുറത്ത് വന്നിരുന്നു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക