Image

എവിടെയാണ്   ദൈവം ? (രചന : മനോജ്  തോമസ് , അഞ്ചേരി)

Published on 18 February, 2024
എവിടെയാണ്   ദൈവം ? (രചന : മനോജ്  തോമസ് , അഞ്ചേരി)

നന്മ  തിന്മകൾ  തിരിച്ചറിഞ്ഞീടുന്ന  
നല്ല മനസിൻ  ഉടമയാണ് നീ എങ്കിൽ
നിന്നുള്ളിൽ  എന്നും ദൈവം ഉണ്ടായിടും .
ദൈവം നിൻ  ഉള്ളിൽ വസിക്കും നിച്ഛയം .

ചെറ്റകുടിലതിൽ   പട്ടിണി പാവങ്ങൾ
അന്നത്തിനായ്  കണ്ണുനീർ തൂകുബോൾ
നിൻ മനം ഇടറി അലിഞ്ഞിടുന്നു എങ്കില്‍
നിന്നുള്ളിൽ  എന്നും ദൈവം ഉണ്ടായിടും .

അന്യന്‍റെ കഷ്ടത , പീഡനം, രോഗങ്ങൾ
നാട്ടു വഴിയിൽ  ഇടറി വീഴുന്ന  പാദങ്ങൾ
കണ്ടു നിൻ  കണ്ണുകൾ നിറയുന്നുവെങ്കിൽ
നിന്നുള്ളിൽ  എന്നും ദൈവം ഉണ്ടായിടും .

അന്യന്‍റെ കണ്ണുനീർ  ഒപ്പാൻ  കഴിയുന്ന
ആപത്തിൽ  എന്നും   തുണയായിരുന്നിടും  
നല്ല മനസിൻ  ഉടമയാണ് നീ എങ്കിൽ
നിന്നുള്ളിൽ  എന്നും ദൈവം ഉണ്ടായിടും .

നന്മ  തിന്മകൾ  തിരിച്ചറിഞ്ഞീടുന്ന
നല്ല മനസിൻ  ഉടമയാണ് നീ എങ്കിൽ
നിന്നുള്ളിൽ  എന്നും ദൈവം ഉണ്ടായിടും .
ദൈവം നിൻ  ഉള്ളിൽ വസിക്കും നിച്ഛയം .

ഗാനത്തിന്ടെ  യൂട്യൂബ്  വീഡിയോ  കാണുവാൻ താഴെ  കാണുന്ന ലിങ്ക്  ക്ലിക്ക്  ചെയ്യുക .

https://youtu.be/wop5lm2w9f4?si=jOI1aAMMrCz2OtmS

 

Join WhatsApp News
നിരീശ്വരൻ 2024-02-18 23:46:41
ദൈവം ദുർബലനായ മനുഷ്യന് ഭൂമിയിൽ ജീവിക്കാനുള്ള സൂത്രമാണ്. ഇത് മൊത്തമായും ചില്ലറയ്ക്കും വിൽക്കുന്നവരാണ് മതം. പുരോഹിത വർഗ്ഗം കച്ചവടക്കാരും. ഇന്ന് ഭൂമിയിൽ ജീവുക്കുന്നവർ നൂറുവർഷത്തിനുള്ളിൽ അപ്രത്യക്ഷരാകും. ഇന്ന് നിങ്ങൾ നെഞ്ചോട് ചേർത്തുപിടിക്കുന്നതൊക്കെയും നശിച്ചു മണ്ണോടു മണ്ണു ചേരും. ഈ സത്യം മനസ്‌സിലാക്കി ഈ മനോഹരഭൂമിയിൽ ജീവിക്കുക. നിങ്ങളുടെ അദ്ധ്വാന ഫലം ജോലി ചെയ്യാത്ത ഈ തട്ടിപ്പു സംഘത്തിന് കൊടുക്കരുത് ഇപ്പോഴത്തെ അറിവ് വച്ച് ഇതിനപ്പുറം ഒരു ജീവിതം ഇല്ല. ദൈവം ഒരു മിഥ്യാമാത്രം .
Ninan Mathulla 2024-02-19 02:38:47
Fairness and justice is the foundation of God’s principles. This is the same for most religions. Hinduism calls it Dharma although; some religious leaders now misinterpret it in India. They say it is very difficult to define Dharma. So they don’t know the difference between Dharma and Adharma which means injustice. Since it is difficult to define Dharma now, their followers have no difficulty to do Adharma or injustice. Their political leaders encourage this view and encourage violence as ok now. Nereeswaran is not showing that fairness when he/she comments here. Is it fair to stay anonymous and attack others? Then he is propagating his religion which is called Atheism .Matham’ means opinion. His is an opinion only, and nothing proved here to call it science. He talks as if what he says is science, and he is the spokesperson for science. Then he makes some prophecies which you see from prophets of religion as to what is going to happen in future. Is there any scientific basis for his predictions here? Please stop this propaganda here.
Joseph 2024-02-19 03:46:57
I love Nireesharana. He is telling the truth.
Jayan varghese 2024-02-19 05:07:26
നിങ്ങൾ ഒരു കുടമാണെങ്കിൽ നിങ്ങളെപ്പോലുള്ള അനേകം കുടങ്ങളുടെ സമാഹാരമാണ് പ്രപഞ്ചം. കുടം ശൂന്യമാണെന്ന് നിങ്ങൾ പറയുമ്പോളും കുടത്തിന് ശൂന്യമായിരിക്കാൻ സാദ്ധ്യമല്ല എന്ന സത്യം നില നിൽക്കുന്നു. ഒരുപക്ഷേ നിങ്ങളിൽ നിറഞ്ഞിരിക്കുന്ന സത്യം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാവാം നിങ്ങളുടെ പ്രശ്നം. നിരീശ്വരൻ എന്ന പേരിൽ തന്നെയുള്ള ‘നിർ ‘ മാത്രമേ നിങ്ങളുടേതായിട്ടുള്ളു. ബാക്കി വരുന്ന ‘ ഈശ്വരൻ ‘ എന്ന സത്യം നിങ്ങളും അംഗീകരിക്കുന്നു എന്നത് കൊണ്ടാവണമല്ലോ ആ പേര് സ്വീകരിച്ചിട്ടുള്ളത് ? ഇനിയെഴുതുമ്പോൾ മറ്റൊരു പേരിൽ നിങ്ങളെ കാണാനാവും എന്ന് പ്രതീക്ഷിക്കുന്നു, ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക