Image

എന്നെ ഞാൻ തേടുന്നു (പ്രസന്ന നായർ)

Published on 18 February, 2024
എന്നെ ഞാൻ തേടുന്നു (പ്രസന്ന നായർ)

ഏഴു സംവത്സരങ്ങൾ
കടന്നു പോയ്
എന്നെത്തേടിയെൻ
യാത്ര തുടങ്ങീട്ട്
ഏതു ജന്മത്തിൽ
ഏതു സന്ധ്യയിൽ
എവിടെ ഞാനിനീ
കണ്ടുമുട്ടുമെന്നേ

അമ്പാടിക്കണ്ണന്റെ
തിരുനടയിൽ
അഷ്ടപദി ചൊല്ലി
നിന്ന പ്രഭാതത്തിൽ
ഏതോ ഒരജ്ഞാത ശക്തിയെൻ
ചേതോഹര രൂപം
കവർന്നെടുത്തു 

കണ്ണനെങ്ങാൻ കൊ 
ണ്ടു പോയോയെന്നോ
ർ ത്തു ഞാൻ 
കാളിന്ദീ തടത്തിലും 
വൃന്ദാവനത്തിലും 
തിരഞ്ഞു നടന്നു
എഴു നിറങ്ങളിൽ
ഏഴു സ്വരങ്ങളിൽ
ഏഴു ലോകങ്ങളിൽ
നടന്നു തളർന്നു

കാനന ഛായയിൽ
കാറ്റിന്റെ ചിറകിൽ
കായലോളങ്ങളിൽ
കടൽത്തിരയിൽ
മാറി മാറി വന്ന്
പ്രകൃതിയെ തഴുകും
ഋതുക്കളോരോന്നിലും. തിരഞ്ഞു ഞാനെന്നേ

ആത്മാവില്ലാത്തൊരെൻ പാഴ് ശരീരത്തെ
ആരാണു ജീവനിൽ
ചേർത്തു നിർത്തുന്നത്
ഉത്തരം കിട്ടാത്തൊര
ത്ഭുത സമസ്യയായ്
ഉഴറിയലഞ്ഞു ഞാൻ
ഓരോ നിമിഷവും

എന്നുമെൻ പ്രാണന്റെ
പാതിയായ് നിൽക്കുന്ന
പ്രിയതമ നോടതിൻ
ഉത്തരം ചോദിച്ചു
ആ ഹൃദയ ക്ഷേത്ര ന്നിലെൻ മെയ്യിനെ
തൻ പാതിയാത്മാ
വാൽ ചേർത്തു
നിർത്തീരുന്നു

സ്വായത്തമായുള്ള
കസ്തൂരി തേടി കേഴും
പാവം കസ്തൂരി
മാനിനേപോൽ
എന്റെ ജീവന്റെ ജീവ നാം പ്രാണപ്രിയനേ
പാടേ മറന്നു ഞാൻ
എന്നെത്തേടിയലഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക