Image

ശിഖരപഞ്ജരസ്തുതി (രാജു തോമസ്)

Published on 20 February, 2024
ശിഖരപഞ്ജരസ്തുതി (രാജു തോമസ്)

ഇലകളെല്ലാം കൊഴിച്ചുകൊണ്ട്
വാനപ്രസ്ഥം വരിച്ചുനില്ക്കും
മരങ്ങൾ രമ്യം--ഈമരമാമരം രമ്യം.
നീണ്ടുനിന്നൊരു മഞ്ഞുവീഴ്ച്ച
നിലച്ചതേയുള്ളു; മരച്ചില്ലകളിൽ
തങ്ങിയ വെണ്മ ചെറുതെന്നലിൽ
പൊഴിയുന്നൊരു പിന്മഴപോലെ,
ദേവപുഷ്പവർഷംപോലെയേ.

ഉറഞ്ഞമഞ്ഞിലുറച്ചുനിന്നു
വിറച്ചുനില്ക്കും വൃക്ഷമറിയുന്നു:
തന്റെ ചോട്ടിലെന്നും മണ്ണുണ്ട്,
മുകളിലാകാശമുണ്ടെന്നും;
ഇലയും പൂവും കായും പഴവും
മെല്ലാം വരും-പോകും കൃത്യമായ്;
രാജകുമാരഋതുക്കൾ തന്നെ
ചെമ്മേ പാടിപ്രണയിക്കുമെന്നും. *

മരം കാര്യം, വലുതു വനവും:
കൃമികോടി നിമിഷേന പാലനം-
ചെയ്യും ജന്തുശരീരംകണക്കെ
മൃഗസമ്പത്തു വായ്ക്കുന്നു കാട്ടിൽ.
അകർമിയായ് നീണ്ടനാൾ താണ്ടി

സ്വർഗ്ഗനരകങ്ങൾ നിരാകരിച്ചു
മൂഢനായ്പ്പോയൊരെൻ സാക്ഷ്യമിതാ:
ആ ശാഖി നോക്കിനൊക്കി കവിയായിതേ.
* serenade

Join WhatsApp News
Em Stephen 2024-02-20 14:54:29
Very nice dear Rajusir
josecheripuram 2024-02-22 20:12:29
I always wondered when i saw the trees lifeless in winter, that they ever come back to life again. To my surprise with the stroke of spring they all sprang up with leaves. Now i know the reason Raju says in his poem the root is strong, he gives us a hidden message that if our root is strong, we also with stand any hardship. Also he links the earth, trees and humans coexistence. A well thought provoking poem, haven't used his usual bombastic words. I like it. I think you will like it too.
Ammini 2024-03-09 04:04:22
Very nice poem. Makes nature alive
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക