Image

നിത്യയൗവ്വന കാമുകമുഖം ; വേണു നാഗവള്ളി:ലാലു കോനാടിൽ

Published on 02 March, 2024
നിത്യയൗവ്വന കാമുകമുഖം ; വേണു നാഗവള്ളി:ലാലു കോനാടിൽ

പ്രണയത്തിന്റെയും.. വിരഹത്തിന്റെയും.. നിരാശയുടെയും.. വിഷാദത്തിന്റെയും.. നിസ്സഹായതയുടെയും.. പുരുഷഭാവം... കരയാനും പരാജയപ്പെടാനും
ആത്മഹത്യയിൽ അഭയം തേടാനും
വെമ്പുന്ന നായകശരീരം...
ഇതൊക്കെച്ചേരുന്നതായിരുന്നു
വേണു നാഗവള്ളി എന്ന നടൻ..
ഒരു നിത്യയൗവ്വന കാമുക മുഖം...

ഇതിനൊക്കെയപ്പുറം പോകുന്ന ഒരു മികച്ച കഥാപാത്രത്തെ മലയാള സിനിമ അദ്ദേഹത്തിനു നൽകിയില്ല... അതുകൊണ്ടാകാം ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്നിലെ നടനെ പിന്നിലേക്കു നീക്കി നിർത്തി തിരക്കഥാകൃത്തും സംവിധായകനുമായി അദ്ദേഹം പുതിയൊരു കരിയർ പ്ലാൻ നിർമിച്ചതും..! അതു ശരിയുമായിരുന്നു എന്നു പിന്നീടുള്ള ‘വേണുനാഗവള്ളി ഫിലിമോഗ്രഫി’ തെളിയിക്കുന്നു...

അലസമായ മുടിയിഴകളും വിഷാദം തുളുമ്പുന്ന കണ്ണുകളും ആത്മവിശ്വാസം വാർന്നു പോയ മുഖവും നേർത്ത സംസാരവും നിസ്സഹായത പുരണ്ട ചിരിയും ഇരുണ്ട നിറവും മെലിഞ്ഞ ശരീരവുമൊക്കെയായി, പരമ്പരാഗത
പുരുഷ ലാവണ്യ ലക്ഷണങ്ങളെയും
നായക സങ്കൽപ്പങ്ങളേയും കുടഞ്ഞെറിയുന്നതായിരുന്നു വേണുവിന്റെ കഥാപാത്രങ്ങൾ.. അൽപ്പം തമാശ കലർത്തിപ്പറഞ്ഞാൽ ‘ഒരു വേണു നാഗവള്ളി ലൈൻ’ (വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സർവകലാശാല’ എന്ന ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ കഥാപാത്രം പറയുന്നതാണ് ഈ ഡയലോഗ് എന്നതാണ് കൗതുകം..)

‘ശാലിനി എന്റെ കൂട്ടുകാരി’യിലെ വേഷം വേണുവിനെ കൂടുതൽ ജനീയനാക്കി...

"ഹിമശൈലസൈകതഭൂമിയിൽ നിന്നു
നീ പ്രണയപ്രവാഹമായി വന്നൂ...
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ..
നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരു
നീലാഞ്ജന തീർത്ഥമായി... " എന്ന കവിതയിലെ അതിഗൂഢസുസ്‌മിതം ഉള്ളിലൊതുക്കുന്ന നായകനായി വേണു മിന്നിത്തിളങ്ങി....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക