Image

'ദ വാച്ചേഴ്സ്' വരവായി: പിതാവിന്റെ വഴി  പിന്തുടർന്ന് ഇഷാന നൈറ്റ് ശ്യാമളൻ (പിപിഎം)

Published on 03 March, 2024
'ദ വാച്ചേഴ്സ്' വരവായി: പിതാവിന്റെ വഴി   പിന്തുടർന്ന് ഇഷാന നൈറ്റ് ശ്യാമളൻ (പിപിഎം)

പിതാവിന്റെ വഴിയേ തന്നെയാണ് മകൾ ഇഷാന നൈറ്റ് ശ്യാമളനും. 'Sixth Sense' എടുത്തു പ്രശസ്തി നേടിയ മനോജ് നൈറ്റ് ശ്യാമളന്റെ രണ്ടാമത്തെ പുത്രി 22 വയസിൽ സംവിധാനം ചെയ്ത 'The Watchers' പിന്തുടരുന്നതും ഉദ്‌വേഗവും ഭീതിയും നാടകീയതയും നിറഞ്ഞ കഥാതന്തുവാണ്. ഡക്കോട്ട ഫാനിംഗ്, ജോർജിന ക്യാമ്പ്ബെൽ, ഒലിവർ ഫിനേഗൻ, ഓൾവെൻ ഫ്യോർ എന്നിവരാണ് താരനിരയിൽ. 

എ എം ഷൈൻ 2021ൽ ഇറക്കിയ ഗോഥിക് ഹൊറർ നോവൽ അതേ പേരിൽ തന്നെ ചിത്രമാക്കിയപ്പോൾ ഇഷാനയ്ക്കു വേണ്ടി നിർമാതാവായത് അഭിമാനം കൊണ്ടു നിറഞ്ഞ പിതാവ് തന്നെ. ജൂൺ 7നാണു റിലീസ്. 

Watchers പറയുന്നത് മിന എന്ന 28 വയസുള്ള ആർട്ടിസ്റ്റിന്റെ കഥയാണ്. പടിഞ്ഞാറൻ അയർലൻഡിലെ വിശാലമായ കാട്ടിൽ കുടുങ്ങുന്ന മിന അഭയം കണ്ടെത്തുമ്പോൾ അവളും മറ്റു മൂന്നു പേരും രാത്രി നിഴൽ പോലെ പിന്തുടരുന്ന നിഗൂഢ ജന്തുക്കളുടെ കെണിയിലാവുന്നു. 

ശ്യാമളൻ പഠിച്ച ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ ടിഷ് സ്കൂൾ ഓഫ് ആർട്സിൽ തന്നെയാണ് ഇഷാനയും പഠിച്ചത്. മ്യൂസിക് വിഡിയോകളിലും ചെറു ചിത്രങ്ങളിലും അവർ പ്രവർത്തിച്ചിരുന്നു. അച്ഛനും മകളും ഒന്നിച്ചു ചലച്ചിത്ര നിർമാണത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്. ശ്യാമളന്റെ 'ദ സെർവന്റ്' എന്ന ആപ്പിൾ ടി വി പരമ്പരയുടെ 10 ഭാഗങ്ങൾ എഴുതിയത് രണ്ടു പേരും ചേർന്നാണ്. മാത്രമല്ല, ആറു ഭാഗങ്ങൾ ഇഷാന സംവിധാനം ചെയ്തു. അതിനു മകൾക്കു അവസരം കൊടുത്തത് അവളുടെ ചെറു ചിത്രങ്ങൾ കണ്ടപ്പോഴുണ്ടായ മതിപ്പു കൊണ്ടാണെന്നു ശ്യാമളൻ പറയുന്നു. 

2021ൽ ശ്യാമളൻ ചെയ്ത 'ഓൾഡ്' എന്ന പടത്തിന്റെ രണ്ടാം യുണിറ്റ് സംവിധാനം ചെയ്തത് ഇഷാന ആയിരുന്നു. അതേ പോലെ, Knock at the Cabin (2023) എന്ന ചിത്രത്തിലും. രണ്ടും ബോക്സ് ഓഫിസിൽ മിന്നി. 

ശ്യാമളനും ഭാവനയ്ക്കും രണ്ടു പെൺമക്കൾ കൂടിയുണ്ട്: സലൂകി, ശിവാനി. പെൻസിൽവേനിയയിലെ 125 ഏക്കറുള്ള റാവൻവുഡ്‌ എന്ന എസ്റ്റേറ്റിലാണ് ശ്യാമളൻ കുടുംബത്തിന്റെ താമസം. 

Ishana Shyamalan follows father's path in debut film 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക