Image

'സീക്രട്ട് ഹോം' മാര്‍ച്ച്‌ 15ന് തിയറ്ററുകളിലേക്ക്

Published on 04 March, 2024
'സീക്രട്ട് ഹോം' മാര്‍ച്ച്‌ 15ന് തിയറ്ററുകളിലേക്ക്

ലയാളക്കരയെ ഒട്ടാകെ പിടിച്ചുലച്ച ഒരു യഥാർത്ഥ സംഭവത്തിന് പിന്നിലെ സത്യത്തിന്റെ കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോം മാർച്ച്‌ 15 ന് തീയറ്ററുകളില്‍ പ്രദർശനം ആരംഭിക്കുന്നു.

അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ഈ ക്രൈം ഡ്രാമ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ത്രിവിക്രമനാണ്.

അനില്‍ കുര്യൻ രചന നിർവഹിക്കുന്ന സീക്രട്ട് ഹോമില്‍ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില ഉള്‍പ്പെടലുകളാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക