Image

'ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം'സിനിമ പേര് മാറ്റുന്നത് യുക്തിക്ക് നിരക്കാത്തത് :ലാല്‍ ജോസ്

Published on 04 March, 2024
'ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം'സിനിമ പേര് മാറ്റുന്നത് യുക്തിക്ക് നിരക്കാത്തത് :ലാല്‍ ജോസ്

റിലീസും നിശ്ചയിച്ച്‌ സംസ്ഥാനത്തുടനീളം പോസ്റ്ററുകളൊട്ടിക്കുകയും ചെയ്തശേഷമായിരുന്നു ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്കുമാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

സുബീഷ് സുബി നായകനാവുന്ന ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തില്‍ പ്രതികരിച്ച്‌ സംവിധായകൻ ലാല്‍ ജോസ്.

ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയുകയും ചെയ്തിട്ടുണ്ട്.സെൻസർ ബോർഡ് ആവശ്യപ്പെട്ടപ്രകാരം ചിത്രത്തിലെ ഭാരത എന്ന പേര് മാറ്റി ഒരു സർക്കാർ ഉത്പന്നം എന്ന പേര് മാറ്റുകയായിരുന്നു.സിനിമയുടെ പേരുമാറ്റിയതിന്റെ ഭാഗമായി പോസ്റ്ററിലെ ഭാരത എന്ന വാക്കിനുമുകളില്‍ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് കറുത്ത സ്റ്റിക്കറൊട്ടിച്ചു.

ഇതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സെൻസർ ബോർഡിന്റെ നിർദേശം വിചിത്രമാണെന്നാണ് ലാല്‍ ജോസ് പ്രതികരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക