Image

മഞ്ഞുമ്മല്‍ ബോയ്‌സ്.: ആഗോള കളക്ഷന്‍ 90 കോടി; തമിഴ്‌നാട്ടില്‍ 11 ദിവസം കൊണ്ട് 15 കോടി

Published on 05 March, 2024
 മഞ്ഞുമ്മല്‍ ബോയ്‌സ്.: ആഗോള കളക്ഷന്‍ 90 കോടി; തമിഴ്‌നാട്ടില്‍ 11 ദിവസം കൊണ്ട് 15 കോടി

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്മിമഞ്ഞുമ്മല്‍ ബോയ്‌സ്.  തമിഴ്മനാട്ടില്‍ സാക്ഷാല്‍ ഗൗതം മേനോന്റെ ചിത്രത്തെയും പിന്നിലാക്കി വെറും 11 ദിവസം കൊണ്ട് 15 കോടി വാരിക്കൂട്ടിയിരിക്കുകയാണ് നമ്മുടെ മലയാളത്തിന്റെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്‌സ്. ഗുണ സിനിമയിലൂടെ പ്രശസ്തമായ ഗുണകേവ്‌സിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സര്‍വൈവല്‍ ത്രില്ലര്‍ ഇന്ന് തമിഴ്‌നാട്ടിലാകെ ആരവം സൃഷ്ടിച്ചുകൊണ്ട് കോടികള്‍ വാരുകയാണ്.

തമിഴ്‌നാട്ടില്‍ ഒരു മലയാള സിനി നേടുന്ന ഏറ്റവും വലിയ കളക്ടഷന്‍ എന്ന റെക്കോര്‍ഡുമായി കുതിക്കുകയാണ് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുതതി ഈ ചിത്രം. മലയാളത്തിന്റെ കഥയും മേക്കിങ്ങും കണ്ട് അമ്പരന്നിരിക്കുന്ന തമിഴ്മക്കളാകട്ടെ, തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നല്‍കി വരവേല്‍ക്കുകയാണ് ഈ ചിത്രത്തെ. വലിയ സൂപ്പര്‍ സ്റ്റാറുകളൊന്നും ഇല്ലാതെ ഒരു മലയാള സിനിമ അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് കാണാതിരിക്കരുതെന്ന് നടനും മന്ത്രിയുമായ ഉയദനിധിസ്റ്റാലിന്‍ കൂടി കുറച്ചതോടെ തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ പൂരപ്പറമ്പായി. തൊട്ടു പിന്നാലെ സാക്ഷാല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തന്നെ ചിത്രം ഇഷ്ടമായത് തുറന്നു പറയാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ചത് വലിയ വാര്‍ത്താപ്രാധാന്യത്തോടെ തമിഴകം ആഘോഷമാക്കുകയും ചെയ്തു.

അടുത്തകാലത്തൊന്നും ഒരു മലയാള സിനിമയ്ക്കും തമിഴ്‌നാട്ടില്‍ ഇത്ര വമ്പന്‍ സ്വീകാര്യത ലഭിച്ചിട്ടില്ല. പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഇന്ന് കൂടുതല്‍ തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ഗുണകേവ്‌സും തമിഴ് പശ്ചാത്തലവുമൊക്കെ സിനിയിലുള്ളതിനാല്‍ തന്നെ സാധാരണ പ്രേക്ഷകര്‍ തിയേറററുകളിലേക്ക് ഒഴികിയെത്തുകയാണ്. കേരളത്തില്‍ ഉയര്‍ന്നു വന്ന മികച്ച അഭിപ്രായം വളരെ പെട്ടെന്നു തന്നെ തമിഴകത്ത് എത്തുകയായിരുന്നു. പല വമ്പന്‍ തമിഴ് ചിത്രങ്ങളെയും മഞ്ഞുമ്മല്‍ ബോയ്‌സ് കടത്തി വെട്ടിക്കഴിഞ്ഞു. ഇതിന്റെ ആഘാതം ശരിക്കുമേറ്റത് ഗൗതം മേനോന്റെ ജോഷ്വ ഇമൈ പോല്‍ കാക്ക എന്ന ചിത്രത്തിനാണ്. ബോയ്‌സ് ഉയര്‍ത്തിയ തരംഗത്തില്‍ കാലിടറുകയാണോ ജോഷ്വാക്കും എന്ന സംശയം പോലും തമിഴ് സിനിമാലോകം ചര്‍ച്ച ചെയ്യുന്നു. ചിത്രത്തിന് ആദ്യ ദിനം തമിഴ്‌നാട്ടില്‍ നിന്നും 30 ലക്ഷവും രണ്ടാം ദിനം 60 ലക്ഷവുമാണ് കളക്ഷന്‍. അതേ സമയം മഞ്ഞുമ്മല്‍ ബോയ്‌സ് ഞായറാഴ്ച മാത്രം തമിഴ്‌നാട്ടില്‍ നിന്നും വാരിക്കൂട്ടിയത് 4.82 കോട രൂപയാണ്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഞായറാഴ്ച ദിവസത്തെ കളക്ഷന്‍ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും മഞ്ഞുമ്മല്‍ ബോയ്‌സാണ്. 30 കോടിയാണ് പത്തു ദിവസം കൊണ്ട് കേരളത്തില്‍ നിന്നു നേടിയത്. ആഗോള കളക്ഷന്‍ 90 കോടി പിന്നിട്ടു കഴിഞ്ഞു.സിനിമ സൂപ്പര്‍ ഹിറ്റായതോടെ ഗുണകേവ് സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണവും വളരെ വര്‍ധിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക