Image

ഷാരൂഖ് ഖാന്റെ 'ഡങ്കി'ക്ക് മികച്ച പ്രതികരണം

Published on 05 March, 2024
ഷാരൂഖ് ഖാന്റെ 'ഡങ്കി'ക്ക് മികച്ച പ്രതികരണം

ഷാരൂഖ് ഖാൻ നായകനായ ഡങ്കി  മികച്ച പ്രതികരണത്തോടെ ഒടിടിയില്‍ പ്രദർശനം തുടരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ .

വിവിധ രാജ്യങ്ങളില്‍ ഡങ്കി ട്രെൻഡിംഗായാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, ബഹൈറൈൻ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളില്‍ ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ ആദ്യ പത്തില്‍ ട്രെൻഡിംഗായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്ബോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയതെങ്കിലും ഒടിടിയില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള ആഴ്‍ചയില്‍ ഇംഗ്ലിഷ് ഇതര വിഭാഗത്തില്‍ മൂന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിരുന്നു.

ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ഡങ്കി ആഗോളതലത്തില്‍ ആകെ 454 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക