Image

ക്യാൻവാസ് ക്രോണിക്കിൾ (മുരളീ കൈമൾ)

Published on 06 March, 2024
ക്യാൻവാസ് ക്രോണിക്കിൾ (മുരളീ കൈമൾ)

ഉള്ളിലെ തീനാളം , പന്തമാക്കി മാറ്റി വാക്കുകളിൽ -- വരികളിൽ തീ തുപ്പുന്ന പ്രസന്നയെ ആയിരുന്നു പരിചയം. 94ലെ ദേശാഭിമാനി കാലം . ഊട്ടി ലോഡ്ജിലെ ദേശാഭിമാനി കോട്ടയം ബ്യൂറോയിൽ പണിക്കർ ചേട്ടനോടും
 സി.എൽ തോമസിൻ്റെ ഒപ്പം വാർത്തകൾ തേടി നടന്നിരുന്ന  പ്രസന്ന.

 നഗരത്തിലെ ഏത് ആഘോഷങ്ങളും ചടങ്ങുകളും ദേശാഭിമാനിക്കായി റിപ്പോർട്ട് ചെയ്യുന്ന പ്രസന്ന.

പിന്നെ കുറെ നാൾ മാധവിക്കുട്ടി എന്ന കമലാ സുരയ്യയോട് ഒപ്പം പ്രസന്ന എറണാകുളത്ത്.

കവിയായ വിനയചന്ദ്രൻ സാർ എം.ജി. വാഴ്സിറ്റി അദ്ധ്യാപകനായപ്പോൾ അദ്ദേഹത്തിൻ്റെ ഒപ്പം.


 വെളുപ്പും കറുപ്പും കൊണ്ട് കവിത രചിക്കുന്ന ഏറെ ക്യാമറമാൻ മാരുടെ ഗുരുവായ വർക്കിച്ചായൻ്റെ ഓമന മകളായും പ്രസന്ന.

 പുലിക്കുട്ടിശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലെ നാരായണൻ്റെയും കല്യാണിക്കുട്ടിയുടെയും ഏറ്റവും ഇളയ മകൾ പ്രസന്നക്ക് "വസന്തത്തിൻ്റെ ഇടി മുഴക്കത്തിന് " കാതോർത്ത് ഇരിക്കാൻ ഉള്ള നിയോഗമായിരുന്നു അക്കാലത്ത്.

ഇടക്കാലത്ത് സ്വതന്ത്രപത്രപ്രവർത്തകയായും, ഗുരു നിത്യ ചൈതന്യയുടെ പ്രസിദ്ധികരണങ്ങൾക്ക് കുട്ടായി നടക്കുമ്പോഴും ഉള്ളിൽ നിറങ്ങളുടെ വലിയ ശേഖരം സൂക്ഷിച്ച് കാണണം.

വിവാഹത്തിന് ശേഷം പാരീസ് എന്ന കലയുടെ ആസ്ഥാനത്തേക്ക് പറിച്ചു നടൽ'
കുട്ടി, ഭർത്താവ്, കുടുംബം എന്നിവക്കൊപ്പം സൗത്ത് പാരീസിലെ റീജണൽ വിഷ്യൽ ആർട്ട്സ് സ്കൂളിൽ ഏഴു വർഷത്തെ പഠനകാലത്ത് ഉള്ളിലെ നിറക്കൂട്ടുകളെ പ്രസന്ന തിരിച്ചറിഞ്ഞു.

വിവിധ നിറങ്ങളിലും രൂപങ്ങളിലും വലിപ്പത്തിലും, സങ്കേതങ്ങളിലും, മാധ്യമങ്ങളിലും ചിത്രങ്ങൾ വരച്ച് തൻ്റെ ഉള്ളിലെ സ്ത്രീയെ പുറം ലോകത്തിന് കാട്ടി.

പ്രവാസം ഉള്ളിലെ നീരുറവകളെ തെളിഞ്ഞ് ഒഴുകാൻ പ്രേരിപ്പിക്കും. മറ്റൊരു നാട്ടിൽ- തികച്ചും വ്യത്യസ്തമായ ഒരു സംസ്ക്കാരിക ഭൂമിഖയിൽ നിറങ്ങളുടെ ഉന്മാദത്തിൽ വരച്ചു ചേർത്ത ചിത്രങ്ങളുമായി പ്രസന്ന എന്ന പ്രസന്ന ഗ്രീസിലൺ കേരള ലളിത കലാ അക്കാദമിയുടെ കോട്ടയം ആർട്ട് ഗ്യാലറിയിൽ എത്തിയത് ഫെബ്രുവരി 26 നായിരുന്നു. മാർച്ച് നാലു വരെ തൻ്റെ ചിത്രങ്ങൾക്ക് ഒപ്പം ചിത്രകാരിയും കോട്ടയത്ത് .
" Sophisticated and rough, melting two traditions.Prasanna's works as a vision,an apparition: exuding a great dream like intensity - എന്ന വിലയിരുത്തിയത് പാരീസിലെ പ്രൊഫസറും കലാസ്വാദകയുമായ എറിക്ക് വിവിയറായിരുന്നു.

പ്രസന്നയുടെ ക്യാൻവാസുകളിൽ ജീവിതത്തിലെ നിമിഷങ്ങൾ- കുടുംബങ്ങളുടെ രേഖാചിത്രങ്ങൾ- പ്രകൃതി ദൃശ്യങ്ങൾ ഒക്കെ നിറഞ്ഞു നിൽക്കുന്നു എന്ന ദി ഹിന്ദു പത്രത്തിൻ്റെ ലേഖകൻ വിലയിരുത്തി
പ്രസന്നയുടെ ചിത്രങ്ങൾ കാണാൻ പഴയ സുഹൃത്തുക്കൾ - സുരേഷ് കുറുപ്പ്, ജോസ് ടി. , പ്രൊഫ ലിന , എസ്സ് രാധാകൃഷ്ണൻ ഒക്കെ എത്തി
ഗ്യാലറിയിലെത്തിയ ചിത്രകാരന്മാർ പ്രസന്നയുടെ രേഖാ ചിത്രം വരച്ച് കലാകാരിയെ ആദരിച്ചു.
പോണ്ടിച്ചേരിയിലെ തൻ്റെ ആർട്ട് ഗ്യാലറിയായ De Creatives ലേക്ക് തൻ്റെ നഗരത്തെ ക്ഷണിച്ചിട്ടാണ് പ്രസന്ന മടങ്ങിയത്.
സന്തോഷം
കോട്ടയത്തിൻ്റെ മകൾക്ക്
സ്വന്തം നാട്ടിൽ
അക്ഷരങ്ങളുടെ തറവാട്ടിൽ ആദരം.
മുരളീ കൈമൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക