Image

"തങ്കമണി' വ്യാഴാഴ്ച തന്നെ എത്തും

Published on 06 March, 2024
"തങ്കമണി' വ്യാഴാഴ്ച തന്നെ  എത്തും
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "തങ്കമണി' എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല.
ലോകമെമ്ബാടും ചിത്രം വ്യാഴാഴ്ച തീയറ്ററുകളില്‍ എത്തും.

സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിർമാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

നീത പിളളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ചിത്രം ദിലീപിന്‍റെ 148-ാമത് സിനിമയാണ്. അജ്മല്‍ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്ബത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക