Image

എല്ലാ മതങ്ങളും വിദ്വേഷം നേരിടുന്നുണ്ടെന്നു ഇന്ത്യ  യുഎന്നിൽ; ഇസ്ലാമിനു മാത്രമായ നടപടി തെറ്റ് (പിപിഎം) 

Published on 17 March, 2024
എല്ലാ മതങ്ങളും വിദ്വേഷം നേരിടുന്നുണ്ടെന്നു ഇന്ത്യ  യുഎന്നിൽ; ഇസ്ലാമിനു മാത്രമായ നടപടി തെറ്റ് (പിപിഎം) 

ഒരൊറ്റ മതത്തിനെതിരായ വിദ്വേഷം നേരിടാൻ മാത്രമായി യുഎൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനെ ഇന്ത്യ എതിർത്തു. നിരവധി മതങ്ങളിൽ പെട്ടവർ വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുമ്പോൾ ഇസ്ലാമിനെതിരായ വിദ്വേഷം നേരിടാൻ മാത്രമായി ഒരു ദൂതനെ നിയമിക്കാൻ യുഎൻ ജനറൽ അസംബ്ലി എടുത്ത തീരുമാനം ഉചിതമായില്ലെന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ചൂണ്ടിക്കാട്ടി. 

ഇന്ത്യ മതേതരത്വം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണെന്നു കംബോജ് ചൂണ്ടിക്കാട്ടി. 

ഇസ്ലാമിനെതിരായ വിദ്വേഷത്തെ നേരിടേണ്ടതു തന്നെയാണെന്നു അവർ പറഞ്ഞു. അതു പ്രധാനമാണ് എന്നതിൽ തർക്കമില്ല. എന്നാൽ മറ്റു മതങ്ങളും വിവേചനം നേരിടുന്നുണ്ട്. 

അബ്രഹാമിക് മതങ്ങൾക്കപ്പുറവും ആ വിവേചനവും വിദ്വേഷവും പതിവാണെന്ന് അവർ പറഞ്ഞു. ഹിന്ദുക്കൾ, സിഖുകാർ എന്നിവരും അതിനു ഇരായാവുന്നു. "ഗുരുദ്വാരകൾ ആക്രമിക്കപ്പെടുന്നു, ക്ഷേത്രങ്ങളും മഠങ്ങളും ആക്രമിക്കപ്പെടുന്നു. ബാമിയാൻ ബുദ്ധ പ്രതിമകൾ (അഫ്‌ഗാനിസ്ഥാനിൽ) നശിപ്പിച്ചു. നിരവധി ഗുരുദ്വാരകൾ പങ്കിലമാക്കി. സിഖ് തീർഥാടകരെ കൂട്ടക്കൊല ചെയ്‌തു. ക്ഷേത്രങ്ങൾ ആക്രമിച്ചു വിഗ്രഹങ്ങൾ തകർക്കുന്നത് മഹത്തായ കാര്യമായി. അബ്രഹാമിക് അല്ലാത്ത മതങ്ങളുടെ നേരെ നടക്കുന്ന ആക്രമണങ്ങളാണിവ."  

ഹിന്ദു മത വിശ്വാസികൾ 1.2 ബില്യൺ ഉണ്ട്. ബുദ്ധമതത്തിൽ 535 മില്യൺ. സിഖ് മതത്തിൽ ലോകമൊട്ടാകെ 30 മില്യണിലധികം. ഇവരെല്ലാം മതപീഡനത്തിന് ഇരയാവുന്നുണ്ട്. ഒരൊറ്റ മതത്തിനു എതിരായ നടപടികളെ മാത്രം എതിർക്കുന്നതിൽ അർഥമില്ല. 

ഇസ്ലാമിക വിരുദ്ധ വിദ്വേഷം നേരിടാൻ മാത്രം വിഭവങ്ങൾ മാറ്റി വയ്ക്കുന്നത് സമത്വത്തിനു നിരക്കാത്തതാണെന്നു കംബോജ് ഓർമപ്പെടുത്തി. 

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഓ ഐ സി) എന്ന 54 മുസ്ലിം രാജ്യങ്ങളുടെ സംഘടനയ്ക്കു വേണ്ടി പാക്കിസ്ഥാനാണ് ഈ പ്രമേയം യുഎന്നിൽ കൊണ്ടുവന്നത്. 

India tells UN all religions face hate 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക