Image

അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് കാട്ടില്‍

Published on 17 March, 2024
അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് കാട്ടില്‍

ബോസ്റ്റണ്‍: യു.എസില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി കൊല്ലശപ്പട്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 11നായിരുന്നു സംഭവം. അഭിജിത്തിന്റെ മരണത്തോടെ സമീപകാലത്ത് യു.എസില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം ഒമ്പതായി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്. കാട്ടില്‍ കാറിലാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍- ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഭിജിത്ത്.

കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസ് കഴിഞ്ഞ് തിരികെയെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക