Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ നടത്തി

ജയിംസ് മാത്യു (പി.ആര്‍.ഒ) Published on 18 March, 2024
യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ നടത്തി

ന്യൂയോര്‍ക്ക്: 2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മാര്‍ച്ച് 10-ാം തീയതി ഞായറാഴ്ച നടത്തി. 

റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ കോണ്‍ഫറന്‍സ് ഭാരവാഹികളെ സ്വാഗതം ചെയ്തു. പുന്നൂസ് പുന്നന്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനും, ജെയിംസ് മാത്യു റാഫിള്‍ ടിക്കറ്റും വാങ്ങി. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി നീലാങ്കല്‍ അച്ചന്‍ എല്ലാ ആശംസകളും നേര്‍ന്ന്, ഭാരവാഹികളെ അഭിനന്ദിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക