Image

സിഎഎ വിമർശനങ്ങൾ തള്ളി  ഹിന്ദുപാക്‌ട്; യുഎസ് നിലപാട് നിരാശാജനകം (പിപിഎം) 

Published on 18 March, 2024
സിഎഎ വിമർശനങ്ങൾ തള്ളി  ഹിന്ദുപാക്‌ട്; യുഎസ് നിലപാട് നിരാശാജനകം (പിപിഎം) 

ഇന്ത്യയിൽ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ)  ഉയർന്ന വിമർശനങ്ങൾക്കു ഹിന്ദു പോളിസി റിസേർച്-അഡ്വക്കസി ഗ്രൂപ് ഹിന്ദുപാക്‌ട് മറുപടിയുമായി രംഗത്ത്. അയാൾ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന മതക്കാർക്ക് വേഗത്തിൽ പൗരത്വം ലഭ്യമാക്കുന്നതാണ് ഈ നിയമമമെന്നു സിഎഎയ്ക്ക് ഉറച്ച പിന്തുണ ആവർത്തിച്ച സംഘടന ചൂണ്ടിക്കാട്ടി. 

മതപീഢനത്തിൽ നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഉറച്ച തീരുമാനമാണ് ഇതു വ്യക്തമാക്കുന്നത്. ഇത്തരം നിയമങ്ങൾ യുഎസിലും ഉണ്ടെന്നത് യുഎസ് വിദേശകാര്യ വകുപ്പിനും ഇന്ത്യയിലെ അംബാസഡർ എറിക് ഗാർസിറ്റിക്കും അറിയാതെ പോയത് എങ്ങിനെയെന്ന് ഹിന്ദുപാക്ട് ചോദിക്കുന്നു. 

"ഇന്ത്യയിലെ ഒരു പൗരനെയും സിഎഎ ദോഷമായി ബാധിക്കില്ല," ഹിന്ദുപാക്ട് സ്ഥാപകനും സഹ കൺവീനറുമായ അജയ് ഷാ പറഞ്ഞു. "അത് മതസൗഹാർദത്തെ ഉലയ്ക്കുന്നുവെന്ന വാദം തെറ്റാണ്. ഇന്ത്യയുടെ അയാൾ രാജ്യങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ പീഡനം അനുഭവിക്കുന്നു. അവർക്കു അഭയം നൽകുകയാണ് ഇന്ത്യ. ഈ മാനുഷിക നീക്കത്തെ യുഎസ് എതിർക്കുന്നതിൽ ഞങ്ങൾക്കു നിരാശയുണ്ട്." 

HinduPact criticizes US stand on CAA 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക