Image

ഗാസയിൽ മരിച്ചവരുടെ എണ്ണം 31,645 ആയി; ഷിഫാ  ആശുപത്രിയിൽ ഇസ്രയേലി ആക്രമണം (പിപിഎം) 

Published on 18 March, 2024
ഗാസയിൽ മരിച്ചവരുടെ എണ്ണം 31,645 ആയി; ഷിഫാ  ആശുപത്രിയിൽ ഇസ്രയേലി ആക്രമണം (പിപിഎം) 

ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 31,645 ആയെന്നു ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. റമദാൻ ആരംഭിച്ച ശേഷവും പട്ടിണി മരണങ്ങൾ തുടർന്നു കൊണ്ടിരിക്കെ ഇസ്രയേലി സേന ഐ ഡി എഫ് ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ ആക്രമണം ആരംഭിക്കയും ചെയ്തു. 

ഞായറാഴ്ച രാത്രി ഐ ഡി എഫ് നടത്തിയ ആക്രമണങ്ങളിൽ 61 പേരെങ്കിലും മരിച്ചെന്നു ആരോഗ്യ വകുപ്പ് പറഞ്ഞു. 

അൽ ഷിഫാ ആശുപത്രിയിൽ ഭീകരരെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഐ ഡി എഫ് പറഞ്ഞു. നാലു ബറ്റാലിയൻ ഹമാസ് പോരാളികൾ അവിടെ ഉണ്ടെന്നാണ് ഐ ഡി എഫ് ആരോപിക്കുന്നത്. 

വടക്കൻ ഗാസയിൽ 70% ആളുകൾ കൊടും പട്ടിണി നേരിടുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം താക്കീതു നൽകിയെങ്കിലും മാനുഷിക സഹായം എത്തിക്കാനുള്ള നടപടികൾ ഊര്ജിതമായിട്ടില്ല. ഭക്ഷണം ഗാസയിൽ കൊണ്ടുവരാൻ കൂടുതൽ അതിർത്തി ക്രോസിംഗുകൾ തുറക്കണമെന്നു യുഎൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല. 

ഇസ്രയേൽ കരുതിക്കൂട്ടി പട്ടിണി അടിച്ചേൽപിക്കയാണെന്നും അതിനെ ആയുധമാക്കുന്നു എന്നും ഇ യു വിദേശകാര്യ മേധാവി ജോസെപ് ബോറൽ പറഞ്ഞു. "വിശപ്പിനെ ആയുധമാക്കുന്നത് സ്വീകരിക്കാനാവില്ല," അദ്ദേഹം പറഞ്ഞു.  

എന്നാൽ ഒട്ടേറെ സഹായം ഗാസയിൽ കടക്കാൻ തങ്ങൾ അനുവദിച്ചിട്ടുണ്ടെന്നു ഇസ്രയേൽ പറഞ്ഞു. ഇ യു അനാവശ്യമായി വിമർശിക്കയാണ്. 

ചർച്ചകൾ വീണ്ടും 

അതിനിടെ ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബെര്ണിയ അവിടെ എത്തി. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായി അദ്ദേഹം ആദ്യം കൂടിക്കാഴ്ച നടത്തും. 

ഇസ്രയേൽ ആറാഴ്ച വെടിനിർത്താമെന്ന വാഗ്‌ദാനം വയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. നൂറിലേറെ ബന്ദികളിൽ 40 പേരെ ഹമാസ് വിട്ടയക്കുമ്പോൾ ആയിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. 

Gaza death toll mounts to 31,645

Join WhatsApp News
Mathai Chettan 2024-03-18 16:29:32
ഗാസയിലെ, യുക്രായിനീല്ലേ യുദ്ധക്കുരുതി ആണെങ്കിലും, ഇതൊക്കെ ആര് ചെയ്യുന്നതാണെങ്കിലും ഒരു മതവും രാഷ്ട്രവും നോക്കാതെ പാവപ്പെട്ട, ചെയ്യാത്ത മനുഷ്യജന്മങ്ങളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ അധികാരികളെ ഉടൻ പിടിച്ചു കെട്ടണം. ലോകത്തിലെ ഏറ്റവും വലിയ നീറുന്ന പ്രശ്നം ഇതുതന്നെയാണ്. ഇതിനെതിരെ ശബ്ദിക്കൂ, എഴുത്തുകാരെ കവികളെ സമുദായ പരിഷ്കർത്താക്കളെ, എന്നിട്ട് മതി മറ്റു കാര്യങ്ങൾ. സാമൂഹ്യപ്രതിബദ്ധതയോടെ ഇതിനെ അപലപിച്ചുകൊണ്ട് കുറച്ചു കവിതകൾ ഈയിടെയായി വായിക്കുകൊണ്ടായി. ആ കവിഹൃദയങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് അവർ ചെയ്തു. ഫോട്ടോകൾ നിരത്തിവെച്ച അസോസിയേഷൻ വാർത്തകളേക്കാൾ, ആരാധനയാലയ വാർത്തകളേക്കാൾ, അർത്ഥമില്ലാത്ത ഇന്ത്യൻ സംഘി വാർത്തകളേക്കാൾ ഇത്തരം രചനകൾക്കും പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം കൊടുക്കുക. നിഷ്കളങ്കരായ മനുഷ്യരെ ഇപ്രകാരം ബോംബിട്ടും, വെടിവെച്ചും കൊല്ലുന്നത് ഇനി നമ്മൾ കയ്യുംകെട്ടി നോക്കി നിൽക്കരുത്. നിർത്തുക വിരാമം ഇടുക ഈ നരനായാട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക