Image

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ ജെയിംസ് മുളന്താനം അച്ചന്‍ നയിക്കുന്ന വചനശുശ്രൂഷ മാര്‍ച്ച് 23-ന്

സജി സ്‌കറിയ (പി.ആര്‍.ഒ) Published on 19 March, 2024
മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ ജെയിംസ് മുളന്താനം അച്ചന്‍ നയിക്കുന്ന വചനശുശ്രൂഷ മാര്‍ച്ച് 23-ന്

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിലെ ആനുവല്‍ റിട്രീറ്റിന് റവ.ഫാ. ജെയിംസ് മുളന്താനം നേതൃത്വം കൊടുക്കും. 23-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഗാന ശുശ്രൂഷ ആരംഭിക്കും. 3 മുതല്‍ 5 വരെ ജെയിംസ് അച്ചന്‍ 2 Chronicles 7:14 നെ ആസ്പദമാക്കി വചന ശുശ്രൂഷ നടത്തും. 

തുടര്‍ന്ന് വി. കുമ്പസാരം, സന്ധ്യാപ്രാര്‍ത്ഥന. ഓശാന ഞായറാഴ്ച ബഹുമാനപ്പെട്ട ജെയിംസ് അച്ചന്‍ വി. കുര്‍ബാന അര്‍പ്പിക്കും. ഈ പരിപാടികളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ വികാരി റവ.ഫാ. മാര്‍ട്ടിന്‍ ബാബു അഭ്യര്‍ത്ഥിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക