Image

മൂന്നാമത്തെ പുതിയ സർവേയിലും ട്രംപിനെ  ബൈഡൻ പരാജയപ്പെടുത്തുമെന്ന് 

പി പി ചെറിയാൻ Published on 19 March, 2024
മൂന്നാമത്തെ പുതിയ സർവേയിലും ട്രംപിനെ  ബൈഡൻ പരാജയപ്പെടുത്തുമെന്ന് 

ന്യൂയോർക് :വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു, കഴിഞ്ഞ ആഴ്ചയിൽ ഒരേപോലെ പ്രവചനം നടത്തുന്ന മൂന്നാമത്തെ സർവേയാണിത്.

ഭൂരിപക്ഷം  പ്രസിഡൻഷ്യൽ പ്രൈമറികളിൽ വിജയിച്ചു ഇരു പാർട്ടികളുടെയും നോമിനേഷൻ ഉറപ്പാക്കി ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തിയ  സർവേയിലാണ് ഈ കണ്ടെത്തൽ.

പൊതുതിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വിജയിക്കും എന്നതിലേക്ക്  നവംബറിലെ ബാലറ്റിൻ്റെ ഫലത്തെക്കുറിച്ച് വോട്ടർമാർ വിവിധ പ്രവചനങ്ങൾ നടത്തുന്നു.

ഡെമോക്രാറ്റിക് സൂപ്പർ പിഎസി പ്രോഗ്രസ് ആക്ഷൻ ഫണ്ടിൻ്റെ ദേശീയ സർവേ പ്രകാരം, ബൈഡൻ 46% നേടി 45% ലഭിക്കുന്ന ട്രംപിനെ മുന്നിട്ടു നിൽക്കുന്നു. സർവേയിലെ പിഴവ് +/- 3.5 പോയിൻ്റാണ്.

അതേസമയം, കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റു രണ്ട് വോട്ടെടുപ്പുകളിൽ, ബൈഡൻ തൻ്റെ എതിരാളിയെ നേരിയ തോതിൽ തോൽപ്പിച്ചേക്കുമെന്നാണ് സൂചന. രജിസ്റ്റർ ചെയ്ത 3,356 വോട്ടർമാരുടെ ഒരു റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ പ്രകാരം ബൈഡന് 39 ശതമാനം വോട്ടും ട്രംപിന് 38 ശതമാനം വോട്ടും ലഭിക്കുമെന്ന് കണ്ടെത്തി. ഇത് മാർച്ച് 7 നും 13 നും ഇടയിലാണ് നടത്തിയത്. പിഴവ് സാധ്യത +/- 1.8 പോയിൻ്റാണ്.

രജിസ്റ്റർ ചെയ്ത 1,324 വോട്ടർമാരിൽ സിവിക്‌സ്/ഡെയ്‌ലി കോസ് നടത്തിയ വോട്ടെടുപ്പിൽ പ്രസിഡന്റ് 45% നേടിയപ്പോൾ ട്രംപിന് 44% ആണ് കിട്ടിയത്. മാർച്ച് 9 നും മാർച്ച് 12 നും ഇടയിൽ നടത്തിയ ഈ സർവേയിൽ +/- 2.8 ശതമാനം പിഴവ് സാധ്യത  ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക