Image

സുനിൽ ഹർജാനിയെ ഫെഡറൽ ഡിസ്‌ട്രിക്‌ട്  കോർട്ട് ജഡ്‌ജായി യുഎസ് സെനറ്റ് അംഗീകരിച്ചു (പിപിഎം)

Published on 19 March, 2024
സുനിൽ ഹർജാനിയെ ഫെഡറൽ ഡിസ്‌ട്രിക്‌ട്   കോർട്ട് ജഡ്‌ജായി യുഎസ് സെനറ്റ് അംഗീകരിച്ചു (പിപിഎം)

ഇന്ത്യൻ അമേരിക്കൻ ഫെഡറൽ മജിസ്‌ട്രേറ്റ് ജഡ്‌ജ്‌ സുനിൽ ഹർജാനിയെ ഫെഡറൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജായി യുഎസ് സെനറ്റ് അംഗീകരിച്ചു. 53-46 വോട്ടിനു സ്ഥിരീകരണം ലഭിച്ച ഹർജാനിക്കു ഷിക്കാഗോ ആസ്ഥാനമായ ഇല്ലിനോയിലെ നോർത്തേൺ ഡിസ്ട്രിക്ടിലാണ് നിയമനം. അവിടെ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ആവുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ അമേരിക്കാനാണ് അദ്ദേഹം. 

സെനറ്റിന്റെ തീരുമാനം മജോറിറ്റി വിപ് ഡിക്ക് ഡർബിൻ (ഡെമോക്രാറ്റ്-ഇല്ലിനോയ്), ജുഡീഷ്യറി കമ്മിറ്റി ചെയർ ടാമി ഡക്ക്വർത് (ഡെമോക്രാറ്റ്-ഇല്ലിനോയ്) എന്നിവർ പ്രഖ്യാപിച്ചു. "ജഡ്‌ജ്‌ ഹർജാനി സ്ക്രീനിംഗ് കമ്മിറ്റിയിൽ ഏറെ മതിപ്പുളവാക്കി," അവർ കുറിച്ചു. "ശക്തമായ വിദ്യാഭ്യാസ യോഗ്യതയും കോടതിയിൽ ധന്യമായ അനുഭവ സമ്പത്തുമുള്ള ജഡ്‌ജ്‌ നമ്മുടെ ഫെഡറൽ ബെഞ്ചിന്റെ കരുത്തു കൂട്ടും." 

ഹർജാനിയെ നോമിനേറ്റ് ചെയ്ത പ്രസിഡന്റ് ബൈഡനോടും സെനറ്റർമാരോടും നാഷനൽ ഏഷ്യൻ പാസിഫിക് അമേരിക്കൻ ബാർ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ പ്രിയ പുരന്ദരേ നന്ദി പറഞ്ഞു. 

ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്ടിൽ 2019 മുതൽ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജ് ആയിരുന്നു ഹർജാനി. നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രിറ്സ്‌കെർ സ്കൂൾ ഓഫ് ലോയിൽ നിന്നാണ് ജെ ഡി എടുത്തത്. 


Senate confirms Indian American judge 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക