Image

ഗാസയില്‍ കുടുങ്ങിയിരിക്കുന്ന കൂടുതല്‍ പേര്‍ക്ക് കാനഡ അഭയം നല്‍കുമെന്ന് മന്ത്രി

Published on 19 March, 2024
ഗാസയില്‍ കുടുങ്ങിയിരിക്കുന്ന കൂടുതല്‍ പേര്‍ക്ക് കാനഡ അഭയം നല്‍കുമെന്ന് മന്ത്രി

ടൊറന്റോ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍ കുടുങ്ങിയിരിക്കുന്ന കാനഡയില്‍ കുടുംബമുള്ള കൂടുതല്‍ ആളുകളെ താല്‍ക്കാലിക അഭയത്തിനായി അപേക്ഷിക്കാന്‍ അനുവദിക്കുമെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍.

ഗാസയില്‍ നിന്ന് പുറത്തുവരാന്‍ അര്‍ഹതയുള്ള ആളുകളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഈജിപ്തില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി കനേഡിയന്‍ വീസ ലഭിക്കാന്‍ അവരെ അനുവദിക്കണമെന്ന് കാനഡ ഈജിപ്തിനോടും ഇസ്രായേലിനോടും അഭ്യര്‍ത്ഥിച്ചതായി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

കനേഡിയന്‍ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കള്‍, മുത്തശ്ശിമാര്‍, സഹോദരങ്ങള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്ക് താല്‍ക്കാലിക അഭയം പ്രദാനം ചെയ്യുന്ന ഒരു കുടുംബ പുനര്‍ഏകീകരണ പരിപാടി ജനുവരിയില്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക