Image

ലോസ്  ആഞ്ജലസിൽ നിത്യാ രാമൻ ജയിച്ചു, എതിരാളി തോൽവി സമ്മതിച്ചു (പിപിഎം) 

Published on 19 March, 2024
ലോസ്  ആഞ്ജലസിൽ നിത്യാ രാമൻ ജയിച്ചു,  എതിരാളി തോൽവി സമ്മതിച്ചു (പിപിഎം) 

ലോസ്  ആഞ്ജലസ്‌ ഡിസ്‌ട്രിക്‌ട് 4ൽ റൺ-ഓഫ് എലെക്ഷൻ ഒഴിവാക്കാൻ ആവശ്യമായ 50 ശതമാനത്തിനു മേൽ നേടിയ ഇന്ത്യൻ അമേരിക്കൻ നിത്യ രാമനു വിജയം. എതിരാളി എതാൻ വീവർ തോൽവി സമ്മതിച്ചുവെന്നു സി ബി എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 

രാമൻ 32,430 വോട്ട് നേടി 50.64 ശതമാനത്തിൽ നിൽക്കുമ്പോൾ വീവർ 24,730 മാത്രമേ നേടിയിരുന്നുള്ളൂ: 38.62%. മാർച്ച് 29നാണു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. 

വോളന്റിയർമാരോടും പിന്തുണ നൽകിയ മറ്റെല്ലാവരോടും നന്ദി പറഞ്ഞ മലയാളിയായ നിത്യാ രാമൻ ലോസ് ആഞ്ജലസിന്റെ പുരോഗതിക്കു ഒത്തുപിടിക്കാമെന്നു പ്രസ്താവനയിൽ പറഞ്ഞു. "ഈ നഗരം ഏറെ പ്രത്യാശയും സാധ്യതകളും നിറഞ്ഞതാണ്. അതിന്റെ ഭാവിയിൽ അഗാധമായി വിശ്വസിക്കുന്ന നിരവധി പേർ ഇവിടെയുണ്ട്."

Nithya Raman's opponent concedes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക