Image

ശ്രീകുമാര്‍ ഉണ്ണിത്താന്റെ ' നൊമ്പരങ്ങളുടെ പുസ്തകം ' പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

Published on 19 March, 2024
ശ്രീകുമാര്‍ ഉണ്ണിത്താന്റെ ' നൊമ്പരങ്ങളുടെ പുസ്തകം ' പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

അടൂര്‍: അമേരിക്കന്‍ മലയാളികളിലെ ശ്രദ്ധേയനായ
 എഴുത്തുകാരനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും , ഫൊക്കാന നേതാവുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ' നൊമ്പരങ്ങളുടെ പുസ്തകം '2024 മാര്‍ച്ച് 24 ന് വൈകുന്നേരം അടൂര്‍ ന്യൂ ഇന്ദ്ര പ്രസ്ഥ  ഹോട്ടലില്‍ ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ പ്രകാശനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ, സാഹിത്യകാരന്‍ പ്രദീപ് പനങ്ങാട്, ഫൊക്കാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന്റെ അകാല  നിര്യാണത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഇ മലയാളി ഡോട്ട് കോമിലും എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി അമേരിക്കന്‍ മലയാളി സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സംഘടനാ രംഗത്തും നിറ സാന്നിദ്ധ്യമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍. അടൂര്‍ മണക്കാല കോടംവിളയില്‍ സുകുമാരന്‍ ഉണ്ണിത്താന്റേയും ശാന്തമ്മ ഉണ്ണിത്താന്റേയും മകനായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ കേരളത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു. 1994 അമേരിക്കയില്‍ എത്തിയ ശേഷവും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എഴുത്തിലേക്കും തിരിഞ്ഞു. ഫൊക്കാന ഉള്‍പ്പെടെ വിവിധ സംഘടനകളുടെ പി. ആര്‍. ഒ ആയി പ്രവത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ഫൊക്കാന പി. ആര്‍. കൂടിയാണ്.

ജീവിതാനുഭവങ്ങളില്‍ നിന്നും അദ്ദേഹം കോറിയിടുന്ന അദ്ദേഹത്തിന്റെ എഴുത്തുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. തന്റെ ഏകാന്ത നിമിഷങ്ങളില്‍ മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നായി തന്റെ എഴുത്തുകള്‍ മാറുന്നു. അമ്മയും, ഭാര്യയുമായിരുന്നു കരുത്ത് ' കഴിഞ്ഞ വര്‍ഷം അമ്മയും, പിന്നീട് ഭാര്യയും മരിച്ചത് വലിയ ഷോക്കായി. അമേരിക്കന്‍ ജീവിതത്തില്‍ ഭാര്യയുടെ മരണം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍,  ഒറ്റപ്പെലുകള്‍ ഒക്കെ തരണം ചെയ്ത കുറിപ്പുകള്‍ ആണ് ഈ പുസ്തകമായി വെളിച്ചം കാണുന്നതെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.അമ്മയെ കുറിച്ച് അച്ഛന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാക്കുവാന്‍ മക്കളായ ശിവ ഉണ്ണിത്താനും വിഷ്ണു ഉണ്ണിത്താനും ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
മാര്‍ച്ച് 24 ന് വൈകിട്ട് അടൂരില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാവരേയും നേരിട്ട് ഷണിക്കുന്നതായി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.

 

Join WhatsApp News
കോരസൺ 2024-03-19 23:33:57
ആശംസകൾ നേരുന്നു. ഓരോ പുസ്തകവും ലോകത്തിലേക്ക് പ്രകാശം കൊണ്ടുവരുന്നു. ശ്രീകുമാറിനെ വിരഹത്തിന്റെ നൊമ്പരങ്ങളാവും വാക്കുകളായി അടയാളപ്പെടുത്തുക എന്ന് കരുതുന്നു. കോരസൺ
Sudhir Panikkaveetil 2024-03-20 07:36:36
പ്രിയപ്പെട്ടവരുടെ മരണം താങ്ങാനാവുന്നതല്ല. കോസല രാജാവായ ദശരഥന്റെ അച്ഛൻ അജൻ രാജ്ഞി ഇന്ദുമതി മരിച്ചപ്പോൾ ആത്മഹത്യ ചെയ്തു. ഓരോ മരണവും അവശേഷിപ്പിക്കുന്ന നിതാന്ത മൗനം ഓരോ വ്യക്തികളെയും വ്യത്യസ്തമായി ബാധിക്കുന്നു. കവികളിൽ പലരും പ്രിയതമമാരുടെ മരണത്തിൽ മനം നൊന്തു വിലാപകാവ്യങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. ജോൺ മിൽട്ടൺ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ എഴുതിയ കവിത ഹൃദയസ്പര്ശിയാണ്. നമ്മുടെ മലയാളത്തിൽ നാലപ്പാട്ട് നാരായണമേനോൻ കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം എഴുതി. അമേരിക്കൻ മലയാളി എഴുത്തുകാരനായ ശ്രീകുമാർ മേനോൻ തന്റെ പത്നി വിയോഗത്തിൽ സന്തപ്തനായി കുറിച്ച രചനകൾ പലതും നമ്മൾ വായിച്ച്‌. അതെല്ലാം പുസ്തകരൂപത്തിൽ പ്രിയതമക്ക് സമർപ്പിക്കുമ്പോൾ അദ്ദേഹത്തിന് മനഃശ്ശാന്തിയും ദുഃഖങ്ങൾ സഹിക്കാനുള്ള ശക്തിയും ഈശ്വരൻ നല്കട്ടെ എന്ന് പ്രാർത്ഥിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക