Image

തട്ടമിട്ടവളുടെ കമ്പിക്കൂടും യാഥാർത്ഥ്യവും (മുര്‍ഷിദാ ബാനു)

Published on 20 March, 2024
തട്ടമിട്ടവളുടെ കമ്പിക്കൂടും യാഥാർത്ഥ്യവും (മുര്‍ഷിദാ ബാനു)

എല്ലാ മതത്തിലും അതിന്റേതായ നിയമാവലികളും ചട്ടക്കൂടുകളുമുണ്ട്. അതിൽ ഉറച്ചു നിന്നിട്ട് തന്നെയായിരിക്കണം ഓരോ വിശ്വാസിയും മുന്നോട്ടു പോകേണ്ടതും. എന്നാൽ ഇസ്ലാമിലെ നിയമങ്ങൾ മാത്രംഎന്നും വട്ടമേശയ്ക്ക് മുന്നിലെ ചൂടുള്ള ചർച്ചാ വിഭവമാണ്.നിയമങ്ങളെ അതിന്റേതായ രീതിയിൽ മനസ്സിലാക്കാതെ വളച്ചൊടിക്കുന്ന ചില പ്രത്യേക കുരുപൊട്ടലുകളുടെ ലക്ഷ്യം മതവിദ്വേഷം ജനിപ്പിക്കുക എന്നുള്ളതാണ് എന്ന് പറയേണ്ടതില്ലല്ലോ.

ഇതിൽ പ്രധാനമായും കുരുപൊട്ടൽ സ്ത്രീ പിന്തുണയെ സംബന്ധിച്ചാണ്.ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലെന്നും അവർ കൂട്ടിലിട്ട പക്ഷികളെ പോലെ ആണെന്നും തുടങ്ങി സ്ത്രീ പിന്തുണയും സ്വാതന്ത്ര്യവും നിറഞ്ഞതുളുമ്പുന്നവരുടെ വാദങ്ങൾ ഇങ്ങനെ നീണ്ടു പോകുന്നു. സ്വാതന്ത്ര്യം എന്നാൽ തോന്ന്യ വാസം( തന്നിഷ്ടപ്രകാര പ്രവർത്തനം )അല്ല. അങ്ങനെയെങ്കിൽ അമേരിക്ക ഇപ്പോൾ ഫാദർലെസ് അമേരിക്ക (തന്തയില്ലാത്ത അമേരിക്ക) എന്നറിയപ്പെടുന്നത് സ്വാതന്ത്ര്യ കൂടുതൽ കൊണ്ടാകാനും സാധ്യതയുണ്ട്.

ഈയടുത്തായി പുറത്തിറങ്ങിയ സാഹിറ എന്ന ഷോർട്ട് ഫിലിം മനഃപൂർവം മുസ്ലീങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു. പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ഇതിന് പിന്തുണ ലഭിച്ചില്ല എന്നുള്ളത് ഇളിഭ്യകരം തന്നെയാണ് .മുസ്ലിം സ്ത്രീകൾക്ക് ബോക്സിങ് പോലുള്ള മറ്റു കായിക ഇനങ്ങളിൽ പങ്കെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല എന്ന തെറ്റിദ്ധാരണ ആയിരുന്നു ഇതിലൂടെ പുറത്തുവിട്ടത്. നബി ( സ) തന്റെ പ്രിയ പത്നി ആയിഷ ബീവിയോടൊപ്പം ഓട്ടപ്പന്തയം വെച്ചതും മറ്റുമൊക്കെ ഇസ്ലാം സ്ത്രീകളെ കായികമേഖലയിൽ പ്രോത്സാഹിപ്പിക്കുന്നു എന്നതിന് തെളിവാണ്.

എന്നാൽ ബോക്സിങ്പോലുള്ള മറ്റു മത്സരങ്ങളിൽ ധരിക്കുന്ന വേഷവിധാനം ആദ്യമേ ഇസ്ലാം പ്രതിപാദിച്ച സ്ത്രീയുടെ ഔറത്തിനെ വെളിവാക്കുന്ന തരത്തിലുള്ളതാണ്. പുരുഷന്മാരുടെ പോലെ സ്ത്രീകൾക്ക് എല്ലാ കായിക മേഖലകളിലും കഴിവ് തെളിയിക്കാൻ സാധിക്കില്ലെന്നും ഇനി അഥവാ സാധിച്ചാൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും ശാസ്ത്രലോകം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇവിടേക്ക് ഇനി സമത്വം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയ ർത്തി വരേണ്ടതില്ല.

മതം സ്ത്രീകൾക്ക് ഒരിക്കലും സ്വതന്ത്ര നിഷേധം ആകുന്നില്ല , മറിച്ച് സ്വാതന്ത്ര്യത്തോടെ, അന്തസ്സത്തോടെ കളങ്കമില്ലാതെ ജീവിക്കാൻ പഠിപ്പിക്കുന്നു.മതമില്ലാതെമനുഷ്യന് ജീവിക്കാൻ സാധിക്കുകയില്ല. ദൈവത്തിൽ വിശ്വാസമില്ലെന്ന് ആണയിട്ടു പറയുന്ന നിരീശ്വരവാദികളുടെ നിലനിൽപ്പ് പോലും ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു എന്നത് എത്ര അതിശയോക്തിയാണ്!! മതനിയമങ്ങൾ മുറുകെപ്പിടിച്ച് സ്വാതന്ത്രത്തോടെ ഉയരങ്ങൾ കേൾക്കുന്ന എത്ര പേർ നമുക്കു മുന്നിലുണ്ട്.

സ്വാതന്ത്ര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവർക്ക് ഇവർ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടവർ ആയേക്കാം എന്നാൽ അവർ മത സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ്. സ്ത്രീകൾ ബുദ്ധിയിലും ദീൻ (മതപരമായ കാര്യങ്ങളിലും )കുറഞ്ഞവരാണെന്ന് ഖുർആൻ പ്രതിപാദിക്കുന്നതിനെ തെറ്റായി വാഖ്യാനീകരിച്ചാണ് ഇസ്ലാമിൽ സ്ത്രീകൾക്ക് സ്ഥാനവും പ്രാധാന്യവുംമി ല്ലെന്ന് ഫെമിനിസ്റ്റുകൾ വാദിക്കുന്നത്. സ്ത്രീകൾ വിശ്വാസതയിലും ബുദ്ധിയിലും കുറവാണെന്നുള്ളത് ശാസ്ത്രം തെളിയിച്ച ഒരു കാര്യം തന്നെയാണ്.

അതുകൊണ്ടാണല്ലോ ഓൺലൈൻ ചതിക്കുഴി, വിവാഹ വാഗ്ദാനങ്ങൾ നൽകി പീഡനം,പണം തട്ടിപ്പ് ഇതിലൊക്കെ സ്ത്രീകൾ കൂടുതലും വ ഞ്ചിതരാകുന്നതും കബളിക്കപ്പെടുന്നതും, ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പുറപ്പെടുവിച്ചത് ഒരു സ്ത്രീയായ ഇന്ദിരാഗാന്ധി ഭരണത്തിൽ ഇരിക്കുമ്പോൾ ആണെന്നുള്ളത് ആരും മറന്നിരിക്കാൻ ഉണ്ടാവുകയില്ല. എല്ലാ ഭാഗങ്ങളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാതെയും മറ്റു ചില പ്രതിസന്ധികളും മൂലമായിരുന്നു ഈ വിധി ഇന്ദിരാഗാന്ധിക്ക് പുറപ്പെടുവിക്കേണ്ടി വന്നത്.താരതമ്യേന പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് മാനസിക സമ്മർദ്ദം,പരിഭ്രാന്തത, ആശങ്ക എന്നിവയൊക്കെ കൂടുതലാണ്. ഭരണകാര്യങ്ങളിൽ സമത്വം വാദിക്കുന്ന ലിബറലിസ്റ്റ് ഫെമിനിസ്റ്റ് മറ്റെല്ലാ 'യിസ്റ്റു'കളും ഇതൊന്നു കാണാതെ പോകരുത്.

ഇസ്ലാം സ്ത്രീകളെ മനസ്സിലാക്കിയത്ര വേറെ ഒരു മതവും മനസ്സിലാക്കിയിട്ടില്ലെന്നതാണ് വാസ്തവം. ഇസ്ലാം സ്ത്രീകൾക്ക് എന്തൊക്കെ അനുയോജ്യം യോജ്യമല്ലാത്തത് എന്ന് ആദ്യമേ പ്രതിപാദിച്ചിട്ടുള്ളതാണ്. ഒരു മുസ്ലിം പെൺകുട്ടിയാണെന്നിരിക്കെ എനിക്ക് അതിൽ ഒരു അംശം തെറ്റ് പോലും തോന്നിയിട്ടില്ല എന്നകാര്യത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.ഇസ്ലാം കണ്ടറിവും നേരറിവും ഉള്ള മതമാണെന്നത് തീർച്ചയാണ്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന മലയാള സിനിമ കണ്ടാൽ ഹിന്ദു മതത്തിലെ സ്ത്രീകളുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നതാണ്.ആർത്തവസമയത്ത് 'അശുദ്ധി കാരി നമ്മുടെ ആചാരങ്ങൾക്ക് ഭംഗം വരുത്തുന്നവൾ' എന്നൊക്കെ പറഞ്ഞ് തീർത്തും അവഗണിക്കപ്പെടുന്നതും മറ്റു ചില അവഗണനകളും നേരിടുന്ന കേന്ദ്ര കഥാപാത്രമായ സ്ത്രീ ഒടുക്കം വിവാഹ മോചനം തേടുന്നതുമായ കഥ കാണുമ്പോൾ ഓരോ മുസ്ലിം പെൺകുട്ടിയും അവളുടെ മതത്തിന്റെ സവിശേഷതയും പ്രാധാന്യവും ഓർത്ത് രോമാഞ്ചപ്പെടും.

ഇത്രയും സ്ത്രീ പ്രാധാന്യം വാരിവിതറുന്നവർ, ശബരിമലയിൽ സ്ത്രീ പ്രവേശനം പോലും തീരുമാനമാക്കാതെ 'വാങ്ക് ' എന്ന സിനിമയെ അടിസ്ഥാനമാക്കി മുസ്ലിം സ്ത്രീകൾക്ക് പള്ളി പ്രവേശനം എന്ന ഫ്ലക്സും ഉയർത്തി പൊരി വെയിലത്ത് വിയർപ്പു തിർത്ത് അധ്വാനിക്കുന്നു. മത സൗഹാർദ്ദം പൂത്തുലയുക എന്നൊക്കെ പറഞ്ഞാൽ ഇതല്ലാതെ പിന്നെന്താണല്ലെ? നമ്മൾ ഓർഡർ ചെയ്യാത്ത ബിരിയാണി നമുക്ക് എത്തിച്ചു തരുന്ന പോലെ..ന്നാ ഈ ബിരിയാണി നമ്മക്ക് വേണ്ടേയ്‌നും, നല്ല കഥപ്പോ..

ഈയടുത്ത് അനിൽകുമാർ എംഎൽഎ വല്ലാത്തൊരു പ്രസ്താവന നടത്തി. പ്രസ്താവനയുടെ പ്രധാന ആശയം തട്ടമയിക്കലിലാണ് സ്വാതന്ത്ര്യം എന്നുള്ളതായിരുന്നു. ഓരോരുത്തരും ഓരോ സമവാക്യങ്ങൾ ആണ് സ്വാതന്ത്ര്യം എന്ന ഈ 3 അക്ഷരത്തിന് കണ്ടുപിടിക്കുന്നതേ.. എന്തായാലും സംഗതി മലപ്രംകാർ അങ്ങട്ട് ഏറ്റെടുത്തു എന്ന് തന്നെ പറയാലോ തട്ടത്തിൽ തൊട്ടു കളിക്കരുത് എന്ന നിരവധി ഹാഷ്ടാ ഗുകളുമായി മലപ്രംകാർ വമ്പിച്ച പ്രതിഷേധം തന്നെ കാഴ്ചവച്ചു.നേരത്തെ പറഞ്ഞ പോലെ ഒന്ന് പിന്തുണക്കാൻ ശ്രമിച്ചതാണ് മൂപ്പരും.

നമുക്ക് ഏതാ സ്വാതന്ത്ര്യം ഏതാണ് പാര തന്ത്രം എന്നൊക്കെ അറിയാടോ അതുകൊണ്ട് ഇവിടെ കേറി മുട്ടാൻ വരണ്ട,അതാണ് കണ്ടം നേരെ ഓടിക്കോ.. കേരള സ്റ്റോറിയായും സൂഫിയും സുജാതയായും സാഹിറയായും ഇത്തരം പേരുമാറ്റി വന്നാലും ഞങ്ങൾ നിങ്ങൾ വാദിക്കുന്ന കൂട്ടിൽ കമ്പികളെ വളച്ചൊടിക്കാതെ കൂടുതൽ ദൃഢമാക്കിക്കൊണ്ട് ഞങ്ങളുടെ സുരക്ഷാ കവചത്തിൽ എന്നും സുരക്ഷിതരായി തുടർന്നുകൊണ്ടേയിരിക്കും..

Nb:ഞങ്ങളെ ഓർത്ത് അശ്രുകണങ്ങൾ പൊയിക്കേണ്ടതില്ല..

Murshida banu
Fathima zahra Islamic womens college chemmd

Join WhatsApp News
observer 2024-03-20 12:04:50
This is called Stockholm syndrome. pl find out the meaning it. Is it very joyful for the woman if her husband uses thalaq to divorce her...what a religion..
സത്യശീലൻ, മറിമായം 2024-03-20 12:31:52
ഈ സ്ത്രീകളുടെ മുഖത്ത് കർട്ടൻ ഈട്ടിരിക്കുന്നതെന്തിനാണ് നിങ്ങൾ ? എവിടെയാണ് സ്ത്രീകൾക് സ്വാതന്ത്ര്യം? രണ്ടും മൂന്നും സ്ത്രീകളെ നിക്കാഹ് കഴിച്ച അമേരിക്കയിൽ അമേരിക്കൻ മൊല്ലാക്കയെ ഇപ്പോൾ കാണുന്നില്ല . നാലാമത്തെ നിക്കാഹ് കഴിക്കാൻ ഇയാൾ നാട്ടിൽ പോയിരിക്കയാണ് . ഇയാളുടെ ബീവിമാരെ കാണണം എന്നുണ്ട് . അയാൾ എല്ലാത്തിനേം ചാക്കിൽ കെട്ടി വച്ചിരിക്കയാണോ? എന്ത് സ്വാതന്ത്ര്യം
കോയ മറിമായം 2024-03-20 15:27:00
എന്താണ് സത്യശീലൻ നിങ്ങൾ ഞങ്ങടെ മതത്തെ കുറ്റം പറയണത് . ഞങ്ങടെ സ്ത്രീകൾക്ക് മുഖമൂടി യിട്ടത് ഈ ലോകത്ത് നടക്കുന്ന വൃത്തികേടുകൾ കാണാതിരിക്കാനാണ്. ഇങ്ങൾ ഇകാര്യത്തിൽ ഇടപെട മിണ്ടാ മേണ്ട. അത് ഞങ്ങള് നോക്കിക്കൊള്ളാം . മേണ്ട മേണ്ട ഇങ്ങടെ കളി ഞങ്ങടടുത്തു മേണ്ട
മൂർക്കൻ മൂർഷിദ പട്ടാമ്പി 2024-03-20 16:58:29
ഫാദർലെസ് അമേരിക്കയുടെ സഹായത്തിൽ എത്ര മുസ്ലിം സഹോദരിമാർ സന്തോഷമായി ജീവിക്കുന്നു എന്ന് തീവ്ര ചിന്തയുള്ള മുര്‍ഷിദാ ബാനു അറിയുന്നുണ്ടോ. ഫാദർലെസ് അമേരിക്കയുടെ സഹായം എത്ര ഇസ്ലാമിക രാജ്യങ്ങൾ സ്വീകരിക്കുന്നു എന്ന് മുര്‍ഷിദാ ബാനു അറിയുന്നുണ്ടോ. ഫാദർലെസ് അമേരിക്കയിലേക്കു കുടിയേറാൻ കാത്തുനിൽക്കുന്ന മുസ്ലിം സഹോദരിമാരുടെ എണ്ണം ദിവസം തോറും കൂടി വരികയാണ്. മൂർഷിദ എഴുതുമ്പോൾ കാര്യങ്ങൾ പഠിച്ചിട്ടെഴുതുക അല്ലെങ്കിൽ ആളുകൾ തിരുത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക