ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക. പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്രിയങ്ക ചോപ്ര തൻ്റെ ബോളിവുഡ് തിരിച്ചുവരവിന് കാത്തിരിക്കുകയാണ്.
റീ എന്‍ട്രി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെയായിരിക്കുമെന്നും നടി ഇന്ത്യയിലെത്തിയത് ചിത്രത്തിന്റെ ഭാഗമാകാനെന്നും സൂചനകളുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക തിരിച്ചവരവിനൊരുങ്ങുന്നത്.
മുംബൈയില്‍ വിവിധ തിരക്കഥകള്‍ കേള്‍ക്കുന്ന തിരക്കിലാണ് പ്രിയങ്ക. ലീല ബൻസാലിയ്ക്കൊപ്പം മറ്റൊരു കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷൻ ചിത്രത്തിലായിരിക്കും അഭിനയിക്കുന്നത് എന്നും സൂചനകളുണ്ട്.