ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയിലൂടെ വൈറലായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ(ആരാധ്യ ദേവി) നായികയാക്കി സിനിമ നിര്‍മ്മിക്കുകയാണ് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോഴിതാ ശ്രലക്ഷ്മിയുടെ ഗ്ളാമര്‍ വീഡിയോ പങ്കു വച്ചുകൊണ്ടുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതിയ സിനിമയോടനുബന്ധിച്ചുള്ള റീല്‍ വീഡിയോയില്‍ അതവ ഗ്ളാമറാസായാണ് നടി പ്രത്യക്ഷപ്പെടുന്നത്. വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യങ്ങളില്‍ നിന്നുയരുന്നത്.
ശ്രീലക്ഷ്മിക്കു നേരെയും കമന്റ് ബോക്സില്‍ അശ്ളീല കമന്റകള്‍ വന്നു നിറയുകയാണ്. ശ്രീലക്ഷ്മിയുടെ വീഡിയോയും ഫോട്ടോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആര്‍ജിവി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാല്‍ പണത്തിന് വേണ്ടി മാത്രമാണ് രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളെടുക്കുന്നതെന്നും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നാലുപാടു നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ശ്രീലക്ഷ്മി നായികയാകുന്ന ചിത്രത്തെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
ആരാധ്യ നായികയായി എത്തുന്ന സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആണ് സംവിധാനം. 'സാരി' എന്നാണ് ചിത്രത്തിന്റെ പേര്. ലോകസാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും രാം ഗോപാല്‍ വര്‍മ്മ പുറത്തു വിട്ടിരുന്നു. അഘോഷിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ആര്‍ജിവിയും ആര്‍ജിവി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അഞ്ചു ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവട് വയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തിയിരുന്നു. ആരാധ്യ ദേവി എന്നാണ് പുതിയ പേര്. ഇന്‍സ്റ്റഗ്രാമിലും ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ട്.