Image

കോടതി പരിസരത്ത് പ്രതിഷേധിച്ചാല്‍ കര്‍ക്കശ നടപടി; ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

Published on 27 March, 2024
കോടതി പരിസരത്ത് പ്രതിഷേധിച്ചാല്‍ കര്‍ക്കശ നടപടി; ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

ല്‍ഹി : കോടതി പരിസരത്ത് പ്രതിഷേധിച്ചാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി.

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ജില്ലാ കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ എ.എ.പി ലീഗല്‍ സെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ മുന്നറിയിപ്പ്.

കോടതി പരിസരങ്ങളില്‍ പ്രതിഷേധിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കാനോ തടയാനോ സാധിക്കില്ല. കോടതിയെ സമീപിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശത്തെയും തടയാനാവില്ല. ഇത്തരം നമടപടികളുണ്ടായാല്‍ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാര്‍ച്ച്‌ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക