ഡാലസ് :ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള റാലി ഡാലസ്സിൽ സംഘടിപ്പിക്കുന്നു. മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് റാലി.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ നിലവിലെ ഭരണകൂടത്തിൻ്റെ ഭീഷണിയിലാണ്. നിശ്ശബ്ദമായ മാധ്യമങ്ങൾ, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യൽ , എതിർപ്പ് കീഴടക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കൽ , ഇലക്ടറൽ ബോണ്ടുകൾ, ന്യൂനപക്ഷ അവകാശങ്ങളുടെ പീഡനം, കർഷകരുടെ അവകാശങ്ങൾ ലംഘിക്കൽ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണെന്ന് 'പൗരാവകാശങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും ഉയർത്തിപ്പിടിക്കുക ലക്ഷ്യമിട്ടുള്ള സംഘാടകർ പറയുന്നു. (DALLAS COALITION GROUP TO UPHOLD CIVIL RIGHTS AND FREE AND FAIR ELECTION)
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ നിങ്ങളുടെ പിന്തുണ അറിയിക്കാൻ പ്രതിഷേധത്തിൽ പങ്കുചേരണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:വിജയ ലക്ഷ്മി+1-469-592-2446)